സ്വകാര്യ മേഖലയിലും സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ ഒരുങ്ങി കുവൈത്ത് സര്‍ക്കാര്‍.

  • 22/11/2021

കുവൈത്ത് സിറ്റി : സ്വകാര്യ മേഖലയിലും സ്വദേശിവല്‍ക്കരണം ശക്തമാക്കാനുള്ള നടപടികളുമായി  പബ്ലിക് അതോറിറ്റി ഫോർ മാൻപവർ മുന്നോട്ട്. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സിവിൽ സർവീസ് കമ്മീഷനിൽ ഉടന്‍ സമർപ്പിക്കുമെന്ന്  അല്‍ അന്‍ബ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.പുതിയ തീരുമാനം 2022 ആദ്യ പാദത്തോടെ നടപ്പിലാക്കുമെന്നാണ്   പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.സ്വകാര്യമേഖലയില്‍  ഇന്ത്യക്കാരുള്‍പ്പെടെ ലക്ഷക്കണക്കിന്‌ വിദേശികള്‍ ജോലി ചെയ്യുന്നുണ്ട്. ഈ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കെല്ലാം പുതിയ തീരുമാനം തിരിച്ചടിയാകും. 

ഉയര്‍ന്ന തസ്തികകളില്‍ കുവൈത്തികള്‍ക്ക് പരിശീലനം നല്‍കാന്‍ ആവശ്യമായ വിദേശികളെ മാത്രം നിലനിര്‍ത്താവാനാണ് അധികൃതര്‍ ആലോചിക്കുന്നത്. രാജ്യത്തെ പ്രവാസികളുടെ എണ്ണം ഇപ്പോഴുള്ളതിന്‍റെ പകുതിയില്‍ താഴെയാക്കി കുറക്കാനാണ് കുവൈത്ത് ഭരണകൂടം ലക്ഷ്യമിടുന്നത്. സ്വകാര്യ മേഖലയില്‍  ഉന്നത തസ്തികകളില്‍ എഴുപത് ശതമാനം  സ്വദേശികളെ പരിശീലനം നല്‍കി പ്രാപ്തരാക്കിയ ശേഷം ജനസംഖ്യയുടെ 30 ശതമാനത്തില്‍  താഴെ മാത്രമാക്കി പ്രവാസികളുടെ എണ്ണം നിജപ്പെടുത്താനാണ് കുവൈത്ത് സര്‍ക്കാരിന്‍റെ  നീക്കം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News