കുവൈത്ത് സിറ്റി: കര്‍ഫ്യൂ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് ഒമ്പത് കുവൈത്തികളേയും അഞ്ച് വിദേശികളേയും അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്ത് സിറ്റിയില്‍ നിന്ന് 2 പേരെയും ഫര്‍വാനിയയില്‍ നിന്ന് എട്ട് പേരെയും അഹമ്മദിയില്‍ നിന്ന് ഒരാളെയുമാണ് അറസ്റ്റ് ചെയ്തത്. സമഗ്ര നിയന്ത്രണത്തിൽ രാജ്യനിവാസികൾ സുരക്ഷ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. മാസ്ക് ധരിച്ചും അകലം പാലിച്ചും റെസിഡൻഷ്യൽ ഏരിയയിലൂടെ വ്യായാമത്തിനായി മാത്രമേ നടത്തം അനുവദിക്കുകയുള്ളൂ. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് കർശനമായ കർഫ്യൂ നിയമം പാലിക്കുവാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?