ഗൗതം ഗംഭീറിന് ഐ.എസ് ഭീകരരുടെ വധഭീഷണി, സുരക്ഷ ശക്തിപ്പെടുത്തി

  • 24/11/2021

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും എം.പിയുമായ ഗൗതം ഗംഭീറിന് ഐ.എസ് ഭീകരരുടെ വധഭീഷണി. ഐ.എസ്.ഐ.എസ് കശ്മീരാണ് ഗംഭീറിനെതിരേ വധഭീഷണിയുയർത്തിയതെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി.

ചൊവ്വാഴ്ച്ച രാത്രിയാണ് ഇ-മെയിലിൽ വധഭീഷണി വന്നത്. ഇതുമായി ബന്ധപ്പെട്ട് താരത്തിന്റെ രാജേന്ദ്ര നഗറിലെ വീട്ടിൽ ഡൽഹി പോലീസ് സുരക്ഷ ശക്തിപ്പെടുത്തി. ഭീഷണിപ്പെടുത്തിയവരെ ഉടൻ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്ന് സെൻട്രൽ ഡി.സി.പി ശ്വേത ചൗഹാൻ അറിയിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ലോകകപ്പ് കിരീടങ്ങൾ നേടിയ ഗംഭീർ 2018-ൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു. 2019-ൽ അദ്ദേഹം കിഴക്കൻ ഡൽഹിയിൽ നിന്നുള്ള ബി.ജെ.പി പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

Related News