ജനങ്ങളെ ക്യാന്‍സര്‍ രോഗികളാക്കി ഫാക്ടറികളിലെ അര്‍സെനിക്ക്: അധിനിവേശ നിലപാടുമായി കാനഡ

  • 25/11/2021


ഒട്ടാവ: മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മാലിന്യനിർമാർജനത്തിൽ അധിനിവേശ നിലപാടെടുക്കുന്ന രാജ്യമാണ് കാനഡ. സ്വാർത്ഥ താത്പര്യങ്ങൾ മുൻനിർത്തി അവർ മാലിന്യങ്ങൾ തുച്ഛമായ വിലയ്ക്ക് ദരിദ്രരാജ്യങ്ങൾക്ക് നൽകി പരിസ്ഥിതി സൗഹാർദമാണ് കാനഡയെന്നുറക്കെ പറയുന്നു. കാനഡയിൽ ഭൂമിയെ പല വ്യവസായ സ്ഥാപനങ്ങളും അവരുടെ സ്വാർത്ഥ താത്പര്യങ്ങൾ പ്രാവർത്തികമാക്കാനുള്ള മാർഗങ്ങളായി മാത്രം കാണുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അത്താബാസ്ക നദിക്കരയിൽ താമസിക്കുന്നവർ നേരിടേണ്ടി വരുന്ന ആരോഗ്യ പ്രശ്നങ്ങൾ.

ഈ തടാകങ്ങളിലേക്ക് ഫാക്ടറികളിൽ നിന്നുമുള്ള ടോക്സിക്ക് കാർസിനോജെനിക്ക് മിനറലുകളായ അർസെനിക്കിന്റെ ഒഴുക്ക് നിലയ്ക്കുന്നില്ല. ഇത് പ്രദേശത്ത് താമസിക്കുന്നവരെ ക്യാൻസർ എന്ന മാരക രോഗത്തിന് അടിമകളാക്കുന്നു. എന്നാൽ കാനഡയിലെ നിയമപ്രകാരം പ്രകാരം അത്താബാസ്ക നദിയിലെ അർസെനിക്കിന്റെ അളവ് അനുവദനീയമാണ്. കുടിവെള്ളത്തിൽ ലിറ്ററൊന്നിൽ 0.010 മില്ലിഗ്രാം അർസെനിക്കിന്റെ അളവ് സുരക്ഷിതമാണ്. എന്നാൽ ഇത് 0.011 മില്ലിഗ്രാമിലേക്ക് എത്തിയാൽ അപകടരവുമാണ്.

രാജ്യത്തെ മാലിന്യങ്ങളുടെ വലിയൊരംശവും പരിസ്ഥിതി നിയമങ്ങൾ കർശനമാക്കാത്തതും സാമ്പത്തികമായി പിന്നോക്കം നിൽക്കുകയും ചെയ്യുന്ന രാജ്യങ്ങളിലേക്ക് കപ്പൽ കയറ്റി അയ്ക്കുകയാണ് കാനഡ ചെയ്യുന്നത്. പലപ്പോഴും ഇത് മൂലമുണ്ടാകുന്ന പ്രശ്നം പരിഹരിക്കുന്നതിനാവശ്യമായ ചെറിയ തുക മാത്രമാണ് കാനഡ നൽകുന്നത്. പ്രാദേശിക ജനസംഖ്യയെ പാടെ അവഗണിച്ചു കൊണ്ട് മാലിന്യം സ്വീകരിക്കുന്ന രാജ്യങ്ങൾ അവ കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്യുന്നു.

2013 നും 2014 നുമിടയിൽ റീസൈക്കിൾ ചെയ്യാവുന്ന മാലിന്യമെന്ന വ്യാജേന 103 കണ്ടെയ്നറുകൾ കാനഡ ഫിലിപ്പീൻസിലേക്ക് അയച്ചിരുന്നു. ഇതിൽ 69 കണ്ടെയ്നറുകളിൽ ഭൂരിഭാഗവും അഴുക്കുള്ള ഡയപ്പറുകളും, ഗാർഹിക മാലിന്യം, ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഇലക്ട്രോണിക്ക് മാലിന്യങ്ങളുമായിരുന്നു. 2019 ൽ കയറ്റി അയച്ച 60 കണ്ടെയ്നറുകൾ തിരിച്ചയ്ക്കുമെന്ന് ഫിലിപ്പീൻസ് ഭീഷണി മുഴക്കിയത് ഇരു രാജ്യങ്ങൾക്കിടയിലും വൈരം രൂപപ്പെടാൻ കാരണമായി.

വാഹന മേഖലയേക്കാളും കെട്ടിടനിർമാണ മേഖലയെക്കാളും മുകളിലാണ് കാനഡയിലെ പ്ലാസ്റ്റിക്ക് വ്യവസായം. പ്ലാസ്റ്റിക്ക് നിർമാണത്തിന്റെ 33 ശതമാനവും പ്രദാനം ചെയ്യുന്നത് കാനഡയുടെ പാക്കേജിംഗ് സെക്ടറാണ്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗം കൂടിയതോടെ ഉപയോഗ ശേഷമുള്ള പ്ലാസ്റ്റിക്ക് എന്ത് ചെയ്യുമെന്നതായിരുന്നു കാനഡയിലെ പ്രധാന പ്രശ്നങ്ങളിലൊന്ന്. കാനഡയിൽ വർഷാവർഷമുള്ള പ്ലാസ്റ്റിക്ക് മാലിന്യത്തിൽ നിന്നും ലാൻഡ് ഫില്ലുകളിൽ നിന്നുമുള്ളവയിൽ നിന്ന് പത്ത് ശതമാനം മാത്രമാണ് വേർതിരിക്കുന്നത്. ഇതിലും ചെറിയ അംശം മാത്രമാണ് റീസൈക്കിൾ ചെയ്യുന്നത്. ബാക്കിയുള്ള 90 ശതമാനവും പരിസരങ്ങളിൽ ഉപേക്ഷിക്കുകയാണ്. ഇത് പരിസ്ഥിതിയെ ഗുരുതരമായ ബാധിക്കുന്ന മൈക്രോപ്ലാസ്റ്റിക്കുകളായി മാറും.

'പ്ലാസ്റ്റിക്കുകളുടെ ഭാവി ചവറു കൊട്ടയിലാണ്. പ്ലാസ്റ്റിക്കുകൾ പുനരുപയോഗിക്കുന്നത് നിർത്തി ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിലേക്ക് പ്ലാസ്റ്റിക്ക് വ്യവസായം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന ടിൻ ക്യാനോ പേപ്പർ കാർട്ടണോ പോലെയുള്ള ആയിരം യൂണിറ്റുകളിൽ അല്ല, മറിച്ച് കോടിക്കണക്കിന് വരുന്ന യൂണിറ്റുകളെ അടിസ്ഥാനമാക്കിയാണ് ഈ വ്യവസായം നിലനിൽക്കുന്നത് ' , അമേരിക്കൻ മാഗസിനായ മോഡേൺ പാക്കേജിംഗിന്റെ എഡിറ്റർ ലോയ്ഡ് സ്റ്റുഫർ 1956 ൽ ന്യൂയോർക്കിലെ സൊസൈറ്റി ഓഫ് ദി പ്ലാസ്റ്റിക്ക് ഇൻഡസ്ട്രി കോൺഫറൻസിനെ അഭിമുഖീകരിച്ച് പറഞ്ഞു.

വർധിച്ച് വരുന്ന പ്ലാസ്റ്റിക്കുകളുടെ നിർമാണം കൂടുതൽ പ്രദേശങ്ങൾ മാലിന്യ നിക്ഷേപത്തിനായി ദുരുപയോഗം ചെയ്യപ്പെടാമെന്നതിന്റെ സൂചനയാണ്. നമ്മുടെ പരിസരങ്ങളിൽ മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും മറ്റും കാണാത്തത് അവയുടെ അസാന്നിധ്യം മൂലമല്ല, മറിച്ച് അവ പ്രദേശവാസികളുടെ കണ്ണെത്താത്തയിടങ്ങളിൽ നിക്ഷേപിച്ചതു കൊണ്ടാണ്.

Related News