2022ൽ സമ്പദ് വ്യവസ്ഥയിൽ കുവൈത്ത് അഞ്ച് ശതമാനം വളർച്ച നേടുമെന്ന് ഫിച്ച്

  • 25/11/2021

കുവൈത്ത് സിറ്റി: 2022ൽ 0.9 ശതമാനത്തിൽ നിന്ന് കുവൈത്ത് സമ്പദ് വ്യവസ്ഥ അഞ്ച് ശതമാനം വളർച്ച കൈവരിക്കുമെന്ന് റേറ്റിംഗ്സ് ഏജൻസിയായ ഫിച്ച്. എന്നാൽ കൊവിഡ് മഹാമാരിയുടെ അനന്തരഫലങ്ങളിൽ നിന്നുള്ള തിരിച്ചുവരവ് കരുതിയതിനേക്കാൾ ദുർബലമാകുമെന്നും ഏജൻസി സൂചിപ്പിച്ചു. കൊവിഡ് മഹാമാരിക്ക് മുമ്പ് രേഖപ്പെടുത്തിയ ഉൽപ്പാദന നിലവാരത്തിലേക്ക് 2023 ന് മുമ്പ് കുവൈത്തിന് തിരിച്ചെത്താനാകില്ലെന്ന് അന്താരാഷ്ട്ര ക്രെഡിറ്റ് ഏജൻസിയായ ഫിച്ചിൻ്റെ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം മിക്ക ഗൾഫ് രാജ്യങ്ങളും 2022ൽ തന്നെ പഴയ നിലയിലേക്ക് എത്തും. വരും കാലയളവിൽ കയറ്റുമതി വളർച്ച മന്ദഗതിയിലാകും.ഒരു പ്രധാന വൈവിധ്യവൽക്കരണ പദ്ധതി ഇല്ലെങ്കിൽ  രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെ വളർച്ചാ ഗണ്യമായി കുറയുമെന്നും ഫിച്ച് ചൂണ്ടിക്കാട്ടുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News