വന്ദേ ഭാരത് മിഷൻ;കുവൈത്തില്‍ നിന്ന്​ കോഴിക്കോടേക്കുള്ള വിമാനം പുറപ്പെട്ടു; 183 യാത്രക്കാർ .

  • 13/05/2020

കുവൈറ്റ് സിറ്റി : പ്രവാസികളെ നാട്ടിലേക്ക്​ തിരിച്ചുകൊണ്ടുപോകുന്ന വന്ദേഭാരത്​ ദൗത്യത്തിൽ കുവൈത്തില്‍ നിന്ന് ഇന്ന് രണ്ടു വിമാനം ഇന്ത്യയിലേക്ക്, ഒന്ന് കോഴിക്കോടേക്കും മറ്റൊന്ന് 131യാത്രക്കാരുമായി ബോംബയിലേക്കുമാണ്, കോഴിക്കോടേക്കുള്ള IX 394, 180 യാത്രക്കാരുമായി ഇന്നുച്ചയ്ക്ക് 3.00 മണിയോടുകൂടിയാണ് പുറപ്പെട്ടത്.

അതോടൊപ്പം കുവൈത്തിലെ ഡീപോർട്ടേഷൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരുമായി രണ്ടു വീമങ്ങളാണ് ഇന്ന് നാട്ടിലേക്ക് പുറപ്പെടുന്നുണ്ട്, കുവൈറ്റ് ഗവർമെന്റാണ് ഇവരെ നാട്ടിലെത്തിക്കുന്നത്, മധ്യപ്രദേശിലെ ഇൻഡോറിലേക്കാണ് രണ്ടു വീമാനങ്ങളും . കുവൈത്തിലെ നാടുകടത്തൽ കേന്ദ്രത്തിലെ 234 ഇന്ത്യക്കാരാണ് രണ്ട് ഫ്ലൈറ്റുകളിലായി പുറപ്പെടുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രവാസികളാണ് ഫ്ലൈറ്റിൽ , കേരളത്തിൽ നിന്നുള്ളവരും ഇതിൽ ഉൾപ്പെടും.

Related News