കുവൈത്തിൽ പാർക്കിം​ഗ് ലംഘനങ്ങൾ കണ്ടെത്താൻ നൂതന സംവിധാനമുള്ള കാറുകൾ വാങ്ങാൻ ട്രാഫിക്ക് വിഭാ​ഗം

  • 29/11/2021

കുവൈത്ത് സിറ്റി: പാർക്കിംഗ് നിയമ ലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾ നിരീക്ഷിക്കാനുള്ള ആധുനിക സംവിധാനമുള്ള കാറുകൾ വാങ്ങാൻ ട്രാഫിക്ക് ജനറൽ ഡയറക്ടറേറ്റ് ആലോചിക്കുന്നു. ഏകദേശം രണ്ട് വർഷം മുമ്പ്, അത്യാധുനിക സാങ്കേതികവിദ്യകൾക്കനുസരിച്ച് ക്യാമറകൾ ഘടിപ്പിച്ച കാറുകൾ അഡ്മിനിസ്ട്രേഷൻ ഉപയോ​ഗിച്ചിരുന്നു. നിരോധിത സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നിരീക്ഷിക്കാനും സർക്കാർ ഏജൻസി കേന്ദ്രങ്ങൾ, വാണിജ്യ സമുച്ചയങ്ങൾ, മാർക്കറ്റുകൾ എന്നിവയ്ക്ക് മുന്നിൽ ഗതാഗതം തടസപ്പെടുത്തുന്നവരെയും കണ്ടെത്താനാണ് അവ പരീക്ഷിച്ചത്.

ഇതോടെയാണ് നിയമലംഘനം നടത്തുന്ന വാഹനങ്ങളെ കൃത്യമായി നിരീക്ഷിക്കുന്ന വാഹനങ്ങൾ വാങ്ങുന്നതിനുള്ള കരാറിലേക്ക് കടക്കാൻ അധികൃതർ ആലോചിക്കുന്നത്. ഈ കാറുകൾ നിയമലംഘനം നടത്തുന്ന വാഹനങ്ങളെ വീഡിയോ റെക്കോർഡിംഗ് സംവിധാനം ഉപയോഗിച്ച് നിരീക്ഷിക്കുകയും ചിത്രം പകർത്തുകയും ചെയ്യും, ഈ സംവിധാനം സ്വമേധയാ വാഹനങ്ങളുടെ ഡ്രൈവർമാർക്കെതിരെ നിയമലംഘനം ചുമത്തുകയും ചെയ്യും

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News