ഒമിക്രോൺ; കുവൈത്തിൽ എത്തുന്നവരിൽ പരിശോധന ശക്തമാക്കണമെന്നും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ആരോ​ഗ്യ മന്ത്രി

  • 29/11/2021

കുവൈത്ത് സിറ്റി: ജനിതക മാറ്റം വന്ന പുതിയ കൊവിഡ് വകഭേദം ഒമിക്രോൺ നിരവധി രാജ്യങ്ങളിൽ പടരുന്ന സാഹചര്യത്തിൽ മന്ത്രിസഭയുടെ അസാധാരണമായ യോഗം ഇന്നലെ ചേർന്നു. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദിൻ്റെ അധ്യക്ഷതയിലായിരുന്നു യോഗം. ആഫ്രിക്കൻ വകഭേദം പടരുന്ന സാഹചര്യത്തിലെ ഏറ്റവും പുതിയ വിവരങ്ങൾ ആരോ​ഗ്യ മന്ത്രി ഷെയ്ഖ് ഡോ. ബാസൽ അൽ സബാഹ് മന്ത്രിസഭയെ ധരിപ്പിച്ചു. രാജ്യത്തെ ആരോ​ഗ്യ സ്ഥിതി മികച്ച അവസ്ഥയിലാണെന്ന് മന്ത്രിസഭയിൽ ഉറപ്പ് നൽകിയ ആരോ​ഗ്യ മന്ത്രി തീവ്രപരിചരണ വാർ‍ഡുകൾ ഒഴിഞ്ഞു കിടക്കുകയാണെന്നും പറഞ്ഞു. 

പുതിയ വകഭേദംഎത്തുന്നത് തടയുന്നതിനായി വിവിധ രാജ്യങ്ങളിൽ നിന്ന് കുവൈത്തിൽ എത്തുന്നവരിൽ പരിശോധന ശക്തമാക്കണമെന്നും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ആരോ​ഗ്യ മന്ത്രി പറഞ്ഞു. രാജ്യത്തെ നിലവിലെ ആരോഗ്യ സ്ഥിതിയിൽ മന്ത്രിസഭ തൃപ്തി രേഖപ്പെടുത്തി. ബൂസ്റ്റർ വാക്സിൻ എടുക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ഊന്നിപ്പറഞ്ഞ മന്ത്രിസഭ ആരോ​ഗ്യ സാഹചര്യത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും വ്യക്തമാക്കി. അതേസമയം, റഷ്യയും ഓസ്ട്രേലിയയും അടക്കം നിരവധി രാജ്യങ്ങളിൽ ഇതിനകം ഒമിക്രോൺ സ്ഥിരീകരിച്ച് കഴിഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News