അൽ ഇബ്രാഹിമി പള്ളിയിലെ കയ്യേറ്റം; കടുത്ത ഭാഷയിൽ അപലപിച്ച് കുവൈത്ത്

  • 29/11/2021

കുവൈത്ത് സിറ്റി : വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ നഗരമായ അൽ ഖലീലിലെ അൽ ഇബ്രാഹിമി പള്ളിയിൽ  ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിന്‍റെ നേതൃത്വത്തില്‍ നടന്ന  നുഴഞ്ഞുകയറ്റത്തെ  അപലപിച്ച് കുവൈത്ത്. അന്താരാഷ്​ട്ര നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും വലിയ ലംഘനമാണ് ഇസ്രായേൽ നടത്തിയിരിക്കുന്നതെന്നും ലോകത്തുടനീളമുള്ള ദശലക്ഷക്കണക്കിന് മുസ്​ലിം വിശ്വാസികളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്ന നടപടിയാണെന്നും കുവൈത്ത് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഫലസ്തീനികള്‍ക്ക് നേരെ നടക്കുന്ന കയ്യേറ്റവും ആക്രമണവും അന്താരാഷ്ട്ര പ്രമേയങ്ങളുടെ ലംഘനമാണ്.തുടര്‍ച്ചയായുള്ള  ആക്രമണങ്ങളെയും അതിക്രമങ്ങളെയും നിലക്ക് നിർത്തുന്നതിനും അവസാനിപ്പിക്കുന്നതിനും അന്താരാഷ്​ട്ര സമൂഹത്തിന്‍റെ  ഭാഗത്തുനിന്നും ക്രിയാത്മകമായ ഇടപെടൽ അനിവാര്യമാണെന്ന് കുവൈത്ത് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമ നിയമങ്ങൾ എല്ലാവർക്കും ബാധകമാണെന്നും ഫലസ്തീനികള്‍ക്ക് അവരുടെ മതാനുഷ്​ടാനങ്ങൾ നിർവഹിക്കാനുള്ള അവകാശമുണ്ടെന്നും കുവൈത്ത് വ്യക്തമാക്കി.  വിശുദ്ധ സ്ഥലങ്ങൾക്ക് സംരക്ഷണം നൽകാനും അധിനിവേശ സേനയുടെ നഗ്നമായ ലംഘനങ്ങൾ തടയാനും അന്താരാഷ്ട്ര സമൂഹം ഉടൻ നീങ്ങണമെന്ന് വിദേശകാര്യമന്ത്രാലയം അഭ്യർത്ഥിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News