കമ്പാലയിലെ സ്‌ഫോടനത്തെ അപലപിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം

  • 29/11/2021

കുവൈത്ത് സിറ്റി : ഉഗാണ്ടന്‍ തലസ്ഥാനമായ കമ്പാലയിലെ ഇരട്ട ബോംബ് സ്‌ഫോടനത്തെ അപലപിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം. കഴിഞ്ഞ ദിവസം നടന്ന ഇരട്ട ബോംബാക്രമണത്തില്‍ അക്രമികളുള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം  ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. 

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും  അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവര്‍ക്ക് പൂര്‍ണ്ണമായ സുഖം പ്രാപിക്കട്ടെയെന്നും പ്രസ്താവനയില്‍ പറഞ്ഞു. ഉഗാണ്ടന്‍ പാര്‍ലമെന്റ് കെട്ടിടത്തിന് മുന്നിലേക്ക് മോട്ടോര്‍സൈക്കിള്‍ ടാക്‌സിയിലെത്തിയ രണ്ടക്രമികള്‍ പൊട്ടിത്തെറിച്ചപ്പോഴാണ് വഴിയാത്രക്കാരന്‍ കൊല്ലപ്പെട്ടത്. രണ്ടാമത് സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ നടന്ന ചാവേറാക്രമണത്തില്‍ അക്രമിയുള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. മൂന്നാമതും ബോംബാക്രമണം ആസൂത്രണം ചെയ്തിരുന്നുവെങ്കിലും നിര്‍വീര്യമാക്കുകയായിരുന്നു.അക്രമവും തീവ്രവാദവും ഉപേക്ഷിച്ച് രാജ്യത്ത് സമാധാനം കൊണ്ടുവരുവാന്‍ കുവൈത്ത് ആഹ്വാനം ചെയ്തു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News