കുവൈത്തിലേക്ക് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി തുടരുന്നു, ഭക്ഷ്യ ഉൽപന്നങ്ങൾക്കും പച്ചക്കറികൾക്കും ക്ഷാമമില്ല

  • 29/11/2021

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി അവസാനിപ്പിച്ചിട്ടില്ല,  ഭക്ഷ്യ ഉൽപന്നങ്ങൾക്കും പച്ചക്കറികൾക്കും ക്ഷാമമില്ല, ആറ് മാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കൾ കരുതിയിട്ടുണ്ടെന്ന് വാണിജ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. 

ജനിതക മാറ്റം വന്ന പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ലോകമെങ്ങും വീണ്ടും നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ഈ അവസ്ഥയിൽ രാജ്യത്ത് ആറ് മാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കൾ കരുതിയിട്ടുണ്ടെന്നും ആരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കുവൈത്ത് വാണിജ്യ മന്ത്രാലയം അറിയിച്ചു.

പൗരന്മാർക്കും താമസക്കാർക്കും പ്രാദേശിക വിപണയിൽ എന്തെങ്കിലും ആവശ്യകതയുണ്ടെങ്കിൽ അത് ഇറക്കുമതി ചെയ്യാനുള്ള നിർദേശങ്ങളും നൽകി കഴിഞ്ഞു. നിലവിൽ കുവൈത്തിന്റെ കര, കടൽ, വായു മാർ​​ഗം സഞ്ചരിക്കുന്നത്തിൽ ഒരു നിരോധനവും ഏർപ്പെടുത്തിയിട്ടില്ലെന്നും വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News