കുറഞ്ഞ വൈദ്യുതി നിരക്ക്; കുവൈത്തിൽ ഉപേക്ഷിക്കപ്പെട്ട വീടുകൾ ബിറ്റ്കോയിൻ ഖനനത്തിനായി ഉപയോ​ഗിക്കുന്നതായി റിപ്പോർട്ടുകൾ

  • 30/11/2021

കുവൈത്ത് സിറ്റി: സ്വകാര്യ റെസി‍ഡൻസി മേഖലകളിൽ ഉപേക്ഷിക്കപ്പെട്ട വീടുകളിൽ ബിറ്റ്കോയിനിന് വേണ്ടിയുള്ള ഡിവൈുസുകളുടെ പ്രവർത്തനം നടത്തുന്നതായി കണ്ടെത്തൽ. രാജ്യത്തെ കുറഞ്ഞ വൈദ്യുതി നിരക്കാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. ഡിജിറ്റൽ കറൻസിയായ ബിറ്റ്‌കോയിൻ ഖനനം ചെയ്യുന്നതും എൻക്രിപ്റ്റ് ചെയ്‌ത വെർച്വൽ കറൻസികളെ തടയുന്നതോ ആയ ഒരു നിയമത്തിന്റെ അഭാവത്തിൽ പ്രാദേശികമായി ഉപരോധിക്കുന്ന കാര്യത്തിലേക്ക് സർക്കാർ നീങ്ങിക്കൊണ്ട് ഇരിക്കുകയാണ്.

ബിറ്റ്കോയിൻ ഖനന ഉപകരണങ്ങളുടെ  ഉപയോ​ഗിക്കുന്നവർ വീട്ടിലെ ചില കൂളിംഗ് ഉപകരണങ്ങൾ വിച്ഛേദിക്കുന്നു, അസാധാരണമായ നിലയിലേക്ക് വൈദ്യുതി ചാർജ് വന്നാലുള്ള പ്രശ്നങ്ങൾ മുൻകൂട്ടി കണ്ടാണ് ഈ മുൻകരുതൽ സ്വീകരിക്കുന്നത്. തുടർന്ന് എയർ കണ്ടീഷനിംഗ് ഉപകരണങ്ങൾ ഓഫ് ചെയ്യുന്നതിൽ നിന്ന് ലാഭിക്കുന്ന കറന്റിന്റെ അളവാണ് ഉപയോഗിക്കുന്നത്. അമിത വൈദ്യുതി ഉപയോ​ഗം പ്രത്യേകിച്ച് ഉപേക്ഷിക്കപ്പെട്ട വീടുകൾ ഉള്ള സ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കാനാണ് വൈദ്യുതി മന്ത്രാലയത്തിന്റെ തീരുമാനം.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News