ഒമിക്രോൺ; കുവൈത്തിലേക്കുള്ള പ്രവേശനത്തിന് കർശന ആരോ​ഗ്യ നടപടിക്രമങ്ങൾ ഏർപ്പെടുത്തി

  • 30/11/2021

കുവൈത്ത് സിറ്റി: കൊവിഡ് വകഭേദമായ ഒമിക്രോൺ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ കുവൈത്തിലേക്ക്  എത്തുന്നർക്ക് കർശന നിബന്ധനകൾ ഏർപ്പെടുത്തി തുടങ്ങി. മന്ത്രിസഭാ യോ​ഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കർശന നടപടികൾ സ്വീകരിക്കുന്നത്. പുതിയ വകഭേദം സ്ഥിരീകരിച്ച ഒമ്പത് ആഫ്രിക്കൻ രാജ്യങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിന് പുറമെ വിവിധ രാജ്യങ്ങളിൽ നിന്ന് വിമാനത്താവളത്തിൽ എത്തുന്നവരിലും കർശനമായ പരിശോധനയാണ് നടത്തുന്നത്.

അതേസമയം, പുതിയ വകഭേദത്തെ പ്രതിരോധിക്കുന്നതിനുള്ള മാർ​ഗം എല്ലാം അടച്ചിടൽ അല്ലെന്ന് ലോകാരോ​ഗ്യ സംഘടന സ്ഥിരീകരിച്ചത്  ആരോ​ഗ്യ വിഭാ​ഗം ചൂണ്ടിക്കാട്ടി. പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിനിടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊവി‍ഡ് വാക്സിൻ മൂന്നാം ഡോസിനുള്ള ആവശ്യകത വർധിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. കൊവി‍ഡ് കേസുകൾ കുത്തനെ കുറഞ്ഞതും മരണങ്ങൾ ഇല്ലാത്തതുമൊക്കെ ആരോ​ഗ്യ സംവിധാനത്തിന്റെ സമ്മർദ്ദം കുറച്ചിട്ടുണ്ട്. ഡിസംബർ വലിയ പരീ​​ക്ഷണകാലം തന്നെ ആയിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News