കുവൈത്തിൽ ഫ്രൈഡേ മാർക്കറ്റിൽ വ്യാജ മദ്യം, 493 ബോട്ടിൽ പ്രാദേശിക നിർമ്മിത മദ്യവുമായി മിനി ബസ് പിടിച്ചെടുത്തു

  • 30/11/2021

കുവൈത്ത് സിറ്റി: 493 ബോട്ടിൽ പ്രാദേശിക നിർമ്മിത മദ്യവുമായി വന്ന മിനി ബസ് ജനറൽ ട്രാഫിക്ക് ഡിപ്പാർട്ട്മെൻ്റ് പിടിച്ചെടുത്തു. മേജർ സലീം അബ്ദുള്ള അൽ റാദൻ്റെ നേതൃത്വത്തിലുള്ള ഫർവാനിയ ഗവര്ണറേറ്റ് പട്രോളിംഗ് സംഘമാണ് പരിശോധന നടത്തിയത്. ഫ്രൈഡേ മാർക്കറ്റിന് സമീപത്ത് വച്ചാണ് മദ്യം നിറച്ച ബസ് കണ്ടെത്തിയത്.

സംശയം തോന്നിക്കുന്ന രീതിയിൽ മാർക്കറ്റിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബസ് പട്രോളിംഗ് സംഘം പരിശോധിക്കുകയായിരുന്നു. ബസിനുള്ളിൽ നിന്ന് 493 ബോട്ടിലുകളാണ് കണ്ടെത്തിയത്. പരിശോധനയിൽ ഇത് പ്രാദേശിക നിർമ്മിതമായ മദ്യമാണെന്ന് തിരിച്ചറിഞ്ഞു. വാഹനം പിടിച്ചെടുത്ത അധികൃതർ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു. വാഹന ഉടമയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News