ജലീബ് അൽ ശുയൂഖിൽ പരിശോധന; നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി.

  • 30/11/2021

കുവൈത്ത് സിറ്റി: വിവിധ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെ ജലീബ് അൽ ശുയൂഘ്  പ്രദേശത്തെ ഗാരേജുകളിൽ സുരക്ഷാ പരിശോധന നടത്തി ജനറൽ ട്രാഫിക്ക് വിഭാ​ഗം. അനധികൃത വ്യാവസായിക പ്ലോട്ടുകളും ഗാരേജുകളും ഉൾപ്പെടുന്നതും ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതുമായ ഏറ്റവും വലിയ വ്യാവസായിക മേഖലകളിലൊന്നാണിത്. റെസിഡൻസി നിയമം ലംഘിക്കുന്നവരുടെയും വാഹനത്തിന്റെ സ്പെസിഫിക്കേഷനുകൾ മാറ്റി നൽകുന്നവരുടെ താവളം കൂടിയാണ്.

പരിശോധനയിൽ 40 ട്രാഫിക്ക് നിയമലംഘനങ്ങളാണ് ടെക്നിക്കൽ ഇൻസ്പെക്ഷൻ വിഭാ​ഗം കണ്ടെത്തിയത്. കൂടാതെ, 14 വാഹനങ്ങളെ ട്രാഫിക്ക് വിഭാ​ഗത്തിന്റെ ​ഗാരേജിലേക്ക് റഫർ ചെയ്തു. വാണിജ്യ മന്ത്രാലയം നാല് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. വൈദ്യുതി മന്ത്രാലയം നാല് ഫ്യൂസുകൾ വിച്ഛേദിച്ചു. ​ഗാരേജുകൾക്കെതിരെ 12 നോട്ടീസുകളാണ് നൽകിയിട്ടുള്ളത്. ഇതുകൂടാതെ റെസിഡൻസി നിയമലംഘനത്തിന് 14 പേരാണ് അറസ്റ്റിലായത്. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള 98 വാഹനങ്ങളിൽ നോട്ടീസും പതിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News