ഒ​മി​ക്രോ​ണി​ന്‍റെ സാ​ന്നി​ധ്യം ആ​ർ​ടി​പി​സി​ആ​ർ, ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​ക​ളി​ൽ തി​രി​ച്ച​റി​യാം: കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം

  • 30/11/2021


ന്യൂ ഡെൽഹി: കൊറോണ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണി​ന്‍റെ സാ​ന്നി​ധ്യം ആ​ർ​ടി​പി​സി​ആ​ർ, ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​ക​ളി​ൽ തി​രി​ച്ച​റി​യാ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. ഇ​തി​നാ​ൽ പ​രി​ശോ​ധ​ന കൂ​ട്ടാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്രം നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു.

കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​ന്താ​രാ​ഷ്ട്ര യാ​ത്രാ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ഒ​മി​ക്രോ​ൺ ഭീ​ഷ​ണി​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് വ​രു​ന്ന​വ​രെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ർ​ബ​ന്ധി​ച്ച് കൊറോണ പ​രി​ശോ​ധ​ന​യ്ക്ക് വിധേയരാക്കണമെന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Related News