കുവൈത്തിലെ ഡീപോർട്ടേഷൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരുമായി രണ്ട് വീമാനങ്ങൾ നാട്ടിലേക്ക്.

  • 13/05/2020

കുവൈറ്റ് സിറ്റി : കുവൈത്തിലെ ഡീപോർട്ടേഷൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരുമായി രണ്ടു വീമങ്ങളാണ് ഇന്ന് നാട്ടിലേക്ക് പുറപ്പെടുന്നത്, കുവൈറ്റ് ഗവർമെന്റാണ് ഇവരെ നാട്ടിലെത്തിക്കുന്നത്. മധ്യപ്രദേശിലെ ഇൻഡോറിലേക്കാണ് രണ്ടു വീമാനങ്ങളും . കുവൈത്തിലെ നാടുകടത്തൽ കേന്ദ്രത്തിലെ 234 ഇന്ത്യക്കാരാണ് രണ്ട് ഫ്ലൈറ്റുകളിലായി പുറപ്പെടുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെപ്രവാസികളെയാണ് നാട്ടിലെത്തിക്കുന്നത് , കേരളത്തിൽ നിന്നുള്ളവരും ഇതിൽ ഉൾപ്പെടും.

Related News