കുവൈത്തിൽ സ്വർണ്ണ കടകളിൽ മോഷണം; സ്ത്രീയെ പിടികൂടി

  • 30/11/2021

കുവൈത്ത് സിറ്റി: സാൽമിയ അധികൃതർ തലവേദന സൃഷ്ടിച്ചിരുന്ന നിരവധി മോഷണക്കേസുകൾ ഒരേയൊരു അറസ്റ്റോടെ അവസാനിച്ചു. മുബാറക്കിയ, ഹവല്ലി, ഫഹാഹീൽ, ജഹ്റ തുടങ്ങിയ പ്രദേശങ്ങളിലെ സ്വർണ്ണക്കടകളിലെ മോഷണങ്ങൾ വലിയ ആശങ്കകൾ സൃഷ്ടിച്ചിരുന്നു. ഈ കേസിൽ നാൽപ്പത്തിയൊന്ന് വയസുള്ള ബിദൂൻ സത്രീയാണ് അറസ്റ്റിലായത്. 

ഇതോടെ സാൽമിയ ഉദ്യോ​ഗസ്ഥർ അന്വേഷിച്ച് കൊണ്ടിരുന്ന ഡസൻകണക്കിന് കേസുകൾക്കാണ് പരിഹാരമായത്. ഇവരിൽ നിന്ന് കവർച്ചാമുതൽ വാങ്ങിക്കുന്നയാളെയും അധികൃതർ പിടികൂടിയിട്ടുണ്ട്. ഡിസ്കൗണ്ട് വിലയ്ക്കാണ് ഇയാൾ സ്വർണ്ണം ഇവരിൽ നിന്ന് വാങ്ങിയിരുന്നത്. ഇരുവരെയും പബ്ലിക്ക് പ്രോസിക്യൂഷനിലേക്ക് ശുപാർശ ചെയ്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News