ഡിസംബർ ഏഴ് മുതൽ കുവൈത്ത് ശീതകാലത്തിലേക്ക്, താപനില പൂജ്യം ഡി​ഗ്രി സെൽഷ്യസിലേക്ക്

  • 30/11/2021

കുവൈത്ത് സിറ്റി: ഒരു വർഷത്തിലെ 12 സീസണുകളിൽ ഒന്നായ ശീതകാലത്തിലേക്ക് ഡിസംബർ ഏഴിന് കുവൈത്ത് പ്രവേശിക്കുമെന്ന് ആസ്ട്രോണമർ ആദെൽ അൽ സാദൗൺ. ഡിസംബർ ഏഴ് മുതൽ ജനുവരി 14 വരെ ഏകദേശം 40 ദിവസമാകും ശീതകാലം അനുഭവപ്പെടുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസംബർ 27 വരെ ആദ്യഘട്ടമാണെന്നും ഡിസംബർ 28 മുതൽ ഫെബ്രുവരി 14 വരെ രണ്ടാം ഘട്ടമാണെന്നും അൽ സാദൗൺ വിശദീകരിച്ചു.

രണ്ടാം ഘട്ടത്തിലാണ് ആദ്യ ഘട്ടത്തിനേക്കാൾ തണുപ്പ് അനുഭവപ്പെടുക. താപനില ചിലപ്പോൾ പൂജ്യം ഡി​ഗ്രി സെൽഷ്യസിൽ താഴെ വരെ എത്തുമെന്നും തണുപ്പ് കടുത്തതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പകൽ സമയം കുറയുന്നതും രാത്രി സമയം കൂടുന്നതുമാണ് താപനില കുറയാനുള്ള കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. അതേസമയം കുവൈത്തിലെ ഒട്ടുമിക്ക പ്രദേശത്തിനും ആവശ്യത്തിന് മഴ ഇത്തവണ ലഭിച്ചിട്ടില്ല. സമൃദ്ധമായ ഒരു വസന്തകാലം വരുന്നതിന്റെ സൂചനകളില്ലെന്നും അൽ സാദൗൺ കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News