അന്താരാഷ്ട്രാ ഗതാഗതം അടയ്ക്കില്ലെന്ന് കുവൈത്ത്: കുവൈത്തിലേക്കുള്ള വൺവേ ടിക്കറ്റ് നിരക്കുകളിൽ കുറവ്

  • 30/11/2021

കുവൈറ്റ് സിറ്റി : 'ഒമിക്രോൺ ' ആശങ്കയെ തുടർന്ന് അന്താരാഷ്ട്രാ ഗതാഗതം തടസപ്പെടില്ലെന്ന് സർക്കാർ അറിയിച്ചതോടെ കുവൈറ്റിലേക്കുള്ള മടക്ക ടിക്കറ്റ് നിരക്കുകളിൽ കുറവ്. വിമാനത്താവളമോ കര അതിർത്തികളോ അടയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് സർക്കാർ വൃത്തങ്ങൾ യാത്രക്കാർക്ക് ഉറപ്പുനൽകിയതിന് ശേഷമാണ് ടിക്കറ്റ് നിരക്കിൽ ക്രമേണയുള്ള കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.  

ആഫ്രിക്കയിൽ കണ്ടെത്തിയ കൊവിഡന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ പ്രതിരോധിക്കാനുള്ള നടപടികൾ കുവൈത്ത് ആരംഭിച്ചതോടെയാണ് രാജ്യത്തേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഗണ്യമായി വർദ്ധിച്ചത്. 

വരുന്ന ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക്  ക്രമേണ കുറയാൻ സാധ്യതയുള്ളതായും ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച്  പ്രാദേശിക  മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.   എന്നാൽ ഓമിക്രോൺ ആശങ്കയുടെ പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള  വില നിരക്കുമായി  താരതമ്യപ്പെടുത്തുമ്പോൾ വില ഉയർന്നു തന്നെ നിൽക്കുകയാണ്. 

കെയ്റോയിൽ നിന്ന് കുവൈത്തിലേക്ക് ചൊവ്വാഴ്ചത്തെ ടിക്കറ്റ് നിരക്ക് 181 ദിനാർ വരെയായിരുന്നു. ബുധനാഴ്ച ഇത് 158 ദിനാറായി കുറഞ്ഞു. വെള്ളിയാഴ്ച 116 ദിനാറിലേക്കും ശനിയാഴ്ച 97 ദിനാറിലേക്കുമാണ് ടിക്കറ്റ് നിരക്ക് താഴ്ന്നിട്ടുള്ളത്. അഞ്ച് ദിവസത്തെ നിരക്ക് പരിശോധിക്കുമ്പോൾ കൃത്യമായ കുറവ് രേഖപ്പെടുത്തുന്നുണ്ട്. വരുന്ന ദിവസങ്ങളിലും ടിക്കറ്റ് നിരക്ക് കുറയുമെന്നാണ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കുറച്ച് ദിവസത്തിനുള്ളിൽ ടിക്കറ്റ് നിരക്ക് സാധാരണ നിലയിലേക്ക് തിരികെയെത്തും. അടുത്ത കുറച്ച് ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് കുറയുകയും സാധാരണ നിലയിലേക്ക് മടങ്ങുകയും ചെയ്യുമെന്ന് ട്രാവൽ രംഗത്തുള്ളവർ പ്രതീക്ഷിക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News