ലോകാരോഗ്യ സംഘടനയുടെ അടിയന്തര യോഗം; കുവൈത്ത് ആരോഗ്യ മന്ത്രാലയം പങ്കെടുത്തു.

  • 30/11/2021

കുവൈത്ത് സിറ്റി :കോവിഡ് ഏറ്റവും പുതിയ രൂപമായ  ഒമിക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന അടിയന്തര യോഗം ചേര്‍ന്നു. ജനീവയില്‍ നടന്ന യോഗത്തില്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം പ്രതിനിധികള്‍ പങ്കെടുത്തതായി അധികൃതര്‍ അറിയിച്ചു. അതിവേഗ ഘടനാ മാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോണിന്‍റെ ഏറ്റവും പുതിയ വിവരങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും ഹോങ്കോങ്ങിനും പിന്നാലെ യൂറോപ്പിലും ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത് ആശങ്കയോടെയാണ് കാണുന്നതെന്ന്  ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 

തീവ്ര കൊറോണ വൈറസിനെ നേരിടുവാന്‍ ആഗോള തലത്തിൽ ഏകോപിത തയ്യാറെടുപ്പിനെക്കുറിച്ചുള്ള  കരാർ പ്രഖ്യാപിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച്  യോഗം ആരായുമെന്നാണ് സൂചനകള്‍. ഒമിക്രോണ്‍ വകഭേദം ഭീതിയുയര്‍ത്തിയതോടെ ഇതിനെ എങ്ങനെ നേരിടാമെന്നുള്ള കാര്യങ്ങളും വൈറസ് സംഭവവികാസങ്ങൾ പഠിക്കാൻ ലോകാരോഗ്യ സംഘടന നിയോഗിച്ചിട്ടുള്ള കമ്മിറ്റിയുടെ റിപ്പോർട്ടും കോണ്‍ഫ്രന്‍സില്‍  പരിശോധിക്കുമെന്ന് കുവൈത്ത് പ്രതിനിധി സംഘത്തിന്‍റെ തലവൻ ഡോ. റിഹാബ് അൽ വതന്‍ പറഞ്ഞു.  വൈറസിന്റെ തീവ്രത ആശങ്കപ്പെടുത്തുന്നതാണെന്നും പുതിയ വകഭേദത്തെ പ്രതിരോധിക്കാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുമെന്നും ഡബ്യൂ.എച്ച്.ഒ വ്യക്തമാക്കി.  

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News