ബാങ്കോക്കിലേക്കുള്ള വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിച്ച് കുവൈറ്റ് എയര്‍വേയ്‌സ്‌

  • 30/11/2021

കുവൈത്ത് സിറ്റി : തായ്‌ലൻഡിലെ ബാങ്കോക്കിലേക്കുള്ള വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിച്ചതായി കുവൈറ്റ് എയർവേയ്‌സ് അറിയിച്ചു. ആഴ്ചയിൽ നാല് വിമാനങ്ങളാണ് സര്‍വീസുകള്‍ നടത്തുകയെന്ന്  വൈറ്റ് എയർവേയ്‌സ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ഫയേസ് അൽ എനെസി പറഞ്ഞു. രാജ്യത്ത് നിന്നും ടൂറിസ്റ്റുകള്‍ ഏറെ  സഞ്ചരിക്കുന്ന പാതയാണ് ബാങ്കോക്ക്. വാണിജ്യ വിമാന സര്‍വീസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് സര്‍വീസ് പുനരാരംഭിക്കുന്നതെന്ന്  കുവൈറ്റ് എയർവേയ്‌സ് അധികൃതര്‍ അറിയിച്ചു. 

നേരത്തെ ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​തി​നെ തുടര്‍ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക, ന​മീ​ബി​യ, ബൊ​ട്​​സ്വാ​ന, സിം​ബാ​ബ്​​വെ, മൊ​സാം​ബി​ക്, ല​സൂ​ട്ടു, എ​സ്​​വ​തീ​നി, സാം​ബി​യ, മ​ലാ​വി എ​ന്നീ രാ​ജ്യ​ങ്ങ​ളിലേക്ക് വ്യോമഗതാഗത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ജ​നി​ത​ക​മാ​റ്റം വ​ന്ന വ്യാ​പ​ന​ശേ​ഷി കൂ​ടി​യ വൈ​റ​സ്​ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തില്‍ കര്‍ശനമായ പരിശോധനയാണ് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.അതിനിടെ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യും ജാ​ഗ്ര​ത​യോ​ടെ​യും വ്യോമ ഗതാഗതം നടത്തുമെന്ന് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.  

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News