ഷർക്ക് മത്സ്യ മാർക്കറ്റിൽ സംയുക്ത സുരക്ഷാ പരിശോധന

  • 30/11/2021

കുവൈത്ത് സിറ്റി: ക്യാപിറ്റൽ ഗവർണറേറ്റും ആഭ്യന്തര മന്ത്രാലയവും സഹകരിച്ച് വിവിധ സെക്യൂരിട്ടി സർവ്വീസുകളുടെ സഹകരണത്തോടെ ഷർക്ക്  മത്സ്യ മാർക്കറ്റിൽ സുരക്ഷാ പരിശോധന നടത്തി. റെസിഡൻസി നിയമ ലംഘകരെയും അനധികൃത വഴിയോര കച്ചവടക്കാരെയും കണ്ടെത്തുന്നതിനായിരുന്നു പരിശോധന. 

ക്യാപിറ്റൽ ഗവർണർ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹ്, ഈസ്റ്റ് റീജിയൺ കമാൻഡർ കേണൽ ജബ്റി അൽ ജബ്റി അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്. റെസിഡൻസി കാലാവധി തീർന്നവരെയും ഒളിച്ചോടിയവരെയും പരിശോധനയിൽ പിടികൂടിയതായി അധികൃതർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News