അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം

  • 30/11/2021

കുവൈത്ത് സിറ്റി : രാജ്യാന്തരതലത്തിൽ കൊറോണവൈറസ് വ്യാപനം ശക്തമായതോടെ കൊവിഡ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കുവൈത്ത്  വിദേശകാര്യ മന്ത്രാലയം അറിയിച്ചു.അത്യാവശ്യമില്ലെങ്കില്‍  രാജ്യത്തേക്കും തിരിച്ചുമുള്ള യാത്രകൾ ഒഴിവാക്കണമെന്ന് മന്ത്രാലയം പൗരന്മാരോട് അഭ്യർത്ഥിച്ചു.വിദേശത്തുള്ള കുവൈത്തി പൗരന്മാരോട് അതത് രാജ്യങ്ങള്‍ സ്വീകരിക്കുന്ന ആരോഗ്യ സുരക്ഷാ  നടപടികളും ജാഗ്രത നിര്‍ദ്ദേശങ്ങളും പൂർണ്ണമായും പാലിക്കാൻ മന്ത്രാലയം അധികൃതര്‍ ആവശ്യപ്പെട്ടു. 

വിദേശ രാജ്യങ്ങളില്‍ കഴിയുന്ന സ്വദേശികള്‍ എന്ത് ആവശ്യങ്ങള്‍ക്കും ആ രാജ്യങ്ങളിലെ കുവൈത്ത് എംബസ്സിയുമായി ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതിനിടെ അതിർത്തി കടന്ന് തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോന്‍ എത്താതിരിക്കാൻ ശക്തമായ പ്രതിരോധ സംവിധാനമാണ് രാജ്യം സ്വീകരിച്ചിരിക്കുന്നതെന്നും കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ആരോഗ്യം മന്ത്രാലയം വ്യക്തമാക്കി. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News