കുവൈത്ത് ബേസ് കരാറിൽ കൈക്കൂലി; മുൻ യുഎസ് ആർമി അം​ഗത്തിന് തടവ് ശിക്ഷ

  • 01/12/2021

കുവൈത്ത് സിറ്റി: 2015ൽ കുവൈത്തിലെ ഒലിവ് ഗാർഡനിൽ സർക്കാർ കരാറുകാരന് കൂടുതൽ തുക വാഗ്‌ദാനം ചെയ്‌തതിന് ഒരു മുൻ സൈനിക ഉദ്യോഗസ്ഥന് ശിക്ഷ വിധിച്ചു. ഫിലിപ്പിനോ വംശജനായ എഫ്രെയിം ​ഗാർഷ്യ കുറ്റസമ്മതം നടത്തിയിരുന്നു. കുവൈത്തിലെ ആരിഫ്ജാൻ ക്യാമ്പിൽ ഏകദേശം മൂന്ന് മില്യൺ ഡോളർ സബ് കോൺട്രാക്റ്റ് ജോലികൾക്കായി ശ്രമിക്കുന്ന കുവൈത്തി സ്ഥാപനത്തിന്റെ മേധാവിയും പേര് വെളിപ്പെടുത്താത്ത അമേരിക്കൻ കോൺട്രാക്ടറും തമ്മിൽ റെസ്റ്റോറന്റിൽ നടന്ന കൂടിക്കാഴ്ചയിലാണ കേസിന് ആസ്പദമായ സംഭവങ്ങൾ ഉണ്ടാകുന്നത്. 

ഏയർഫോഴ്സിൽ നിന്ന് 2000ത്തിലാണ് മാസ്റ്റർ സെർജന്റ് ആയി ​ഗാർഷ്യ റിട്ടെയർ ചെയ്യുന്നത്. ​ഗാർഷ്യയും സ്ഥാപനത്തിന്റെ സിഇഒ ഗാന്ധിരാജ് ശങ്കരലിംഗവും കൊളറാഡോ ആസ്ഥാനമായുള്ള വെക്‌ട്രസ് സിസ്റ്റംസ് കോർപ്പറേഷന്റെ ജീവനക്കാരന് പണം ഓഫർ ചെയ്യുകയായിരുന്നു. കമ്പനിയുടെ ചില സർക്കാർ കരാറുകൾ കുവൈത്തി കമ്പനിക്ക് നൽകുന്നതിന് വേണ്ടിയായിരുന്നു ഇത്. 2011ൽ ഇത്തരത്തിൽ വെക്‌ട്രസിന് കുവൈത്ത് ബേസ് ഓപ്പറേഷൻസ് സെക്യൂരിറ്റി ആന്റ് സർവീസ് സപ്പോർട്ട് കരാർ ലഭിച്ചു, ഇതിനായി 2016ലെ കണക്കനുസരിച്ച് 2.7 ബില്യൺ ഡോളറിലധികം ആർമി നൽകിയിട്ടുണ്ടെന്നാണ് പെന്റഗണിന്റെ ഇൻസ്‌പെക്ടർ ജനറൽ നാല് വർഷം മുമ്പ് ഒരു റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News