ജലീബിൽ ഡോക്ടറും നേഴ്സും ചമഞ്ഞ് വ്യാജ ചികിത്സ നടത്തിയ പ്രവാസികളെ പിടികൂടി

  • 01/12/2021

കുവൈത്ത് സിറ്റി: ഡോക്ടറും നേഴ്സും ചമഞ്ഞ് വ്യാജ ചികിത്സ നടത്തിയിരുന്ന ബംഗ്ലാദേശ് സ്വദേശികൾ അറസ്റ്റിൽ. ഹസാവി ഏരിയയിലെ അപ്പാർട്ട്മെൻറിൽ നിന്നാണ് ഫർവാനിയ ഗവർണറേറ്റിലെ സേർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗം കയ്യോടെ പിടികൂടിയത്. ഇവർ ലൈസൻസ് ഇല്ലാതെ ക്ലിനിക്ക് നടത്തുകയും രോഗികൾക്ക് ചികിത്സയും മരുന്നുകളും നൽകിയിരുന്നു. അന്യോഷണത്തിൽ ഇവർക്ക് ഡിഗ്രിയോ വേണ്ടത്ര യോഗ്യതയോ ഇല്ലാ എന്നും കണ്ടെത്തി. 

വ്യാജ ചികിത്സ നടക്കുന്നതായി രഹസ്യവിവരം ലഭിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ഇതിൻ്റെ അടിസ്ഥാനത്തിൽ മൂന്ന് ദിവസം നിരീക്ഷിച്ച് ക്രിമിനൽ പ്രവർത്തനം നടക്കുന്നുവെന്ന് ഉറപ്പാക്കിയ ശേഷമാണ് പരിശോധന നടത്തിയത്. വലിയ തോതിൽ മരുന്നുകളും ഇവരുടെ അപ്പാർട്ട്മെൻറിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ആശുപത്രിയിൽ പോകാൻ സാധിക്കാത്ത റെസിഡൻസി നിയമ ലംഘകർക്കായിരുന്നു അവർ ചികിത്സ നൽകിയിരുന്നതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായും അധികൃതർ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News