കുവൈത്തിൽ വിലക്കയറ്റം രൂക്ഷം; കൊവി‍‍ഡ് മുതൽ വില ഇരട്ടിയായി

  • 01/12/2021

കുവൈത്ത് സിറ്റി: രാജ്യത്ത് ആവശ്യസാധനങ്ങളുടെ ഉൾപ്പെടെ വില കുത്തനെ കൂടുന്നത് ആശങ്കയാകുന്നു. കുവൈത്തിലെ ജീവിത ചെലവ് താങ്ങാൻ ആകുന്നതിലും കൂടുതലായ അവസ്ഥയാണ്. ഭക്ഷ്യവസ്തുക്കൾ, പച്ചക്കറി, പഴവർ​​ഗങ്ങൾ, മത്സ്യം, മാംസം, മരുന്ന്, വസ്ത്രങ്ങൾ, സ്കൂൾ മെറ്റീരിയലുകൾ എന്നിങ്ങനെ ആവശ്യവസ്തുക്കൾ ഉൾപ്പെടെയുള്ള സാധനങ്ങൾക്ക് കൊവിഡ് കാലം മുതൽ ഇരിട്ടി വിലയായ അവസ്ഥയാണ്. ഇതോടെ ആളുകൾ ജനങ്ങൾ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

വിലക്കയറ്റം സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ അടക്കം നിരവധി പ്രതികരണങ്ങളാണ് ഉയർന്നിട്ടുള്ളത്. ഈ ​ഗുരുതര പ്രതിസന്ധിയുടെ സാഹചര്യം കച്ചവടക്കാർ മുതലെടുക്കുകയാണെന്നും ബന്ധപ്പെട്ട അതോറിറ്റിയുടെ ഇടപെടൽ ഉണ്ടാകുന്നില്ലെന്നും സാമൂഹിക മാധ്യമങ്ങളിൽ പരാതി ഉന്നയിക്കുന്നവർ പറയുന്നു. ഉപഭോക്താക്കൾ വ്യാപാരികളുടെയും ബിസിനസുകാരുടെയും മേൽ കുറ്റം ചുമത്തുമ്പോൾ കയറ്റുമതി ചെയ്യുന്ന എല്ലാ രാജ്യങ്ങളിലെയും നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള ചെലവ് അടക്കമുള്ള കാര്യങ്ങളെ കുറിച്ചാണ് അവർ പറയുന്നത്. കൂടാതെ വാടക അടക്കമുള്ള കാര്യങ്ങൾ ഉയർന്നുവെന്നും വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News