ഒമിക്രോൺ: കുവൈത്തിലുള്ള ആഫ്രിക്കൻ സ്വദേശികൾ അവധിക്കാല യാത്ര ഒഴിവാക്കുന്നു

  • 01/12/2021

കുവൈത്ത് സിറ്റി: ജനിതക മാറ്റാം വന്ന പുതിയ കൊവിഡ് വകഭേദം ഒമിക്രോൺ കണ്ടെത്തിയ സാഹചര്യത്തിൽ ദക്ഷിണാഫ്രിക്കൻ രാജ്യങ്ങൾക്ക് കൂടുതൽ രാജ്യങ്ങൾ നിരോധനം ഏർപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കുവൈത്തിലുള്ള ആഫ്രിക്കയിൽ നിന്നുള്ള നിരവധി പ്രവാസികൾ അവരുടെ യാത്രാ പദ്ധതികളെ കുറിച്ച് പുനരാലോചിക്കുകയാണ്. ഇതിനകം നിരവധി രാജ്യങ്ങളാണ് ദക്ഷിണാഫ്രിക്കയ്ക്കും അവരുടെ അയൽരാജ്യങ്ങൾക്കും യാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.

ഈ സാഹചര്യത്തിൽ ക്രിസ്തുമസ് കുടുംബത്തോടൊപ്പം ആഘോഷിക്കാനായി തയാറെടുത്തിരുന്ന ഒരുപാട് പേർ ആ തീരുമാനം മാറ്റാൻ നിർബന്ധിതരായിരിക്കുകയാണ്. നിലവിലുള്ള യാത്രാ വ്യവസ്ഥകൾക്ക് പുറമെ ഒമ്പത് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുവൈത്ത് പ്രത്യേക നിയന്ത്രണം കൊണ്ട് വന്നിട്ടുണ്ട്. ഇതനുസരിച്ച് ഈ ഒമ്പത് രാജ്യങ്ങളിൽ നിന്നുള്ളവർ മറ്റെരാരു രാജ്യത്ത് 14 ദിവസം ക്വാറന്റീനിൽ കഴിഞ്ഞ ശേഷം നെ​ഗറ്റീവ് പിസിആർ പരിശോധന ഫലം ഉണ്ടെങ്കിൽ മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കാനാകൂ. ഇതോടെ യാത്ര ഒഴിവാക്കാനുള്ള തീരുമാനമാണ് ആഫ്രിക്കയിൽ നിന്നുള്ള പ്രവാസികൾക്ക് സ്വീകരിക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News