കുവൈത്തിൽ അമ്മമാരുടെ ജോലി സമയം കുറക്കാനൊരുങ്ങുന്നു

  • 01/12/2021

കുവൈത്ത് സിറ്റി: കുട്ടികളെ പരിപാലിക്കുന്ന അമ്മമാരുടെ ജോലി സമയം കുറയ്ക്കണമെന്ന് പാർലമെന്റിൽ നിർദേശം. ഭരണഘടനയെ അടിസ്ഥാനമാക്കിയുള്ള നിയമനിർമ്മാണത്തിലൂടെ കുടുംബത്തെ സംരക്ഷിക്കുന്നത് വളരെ ആവശ്യമാണെന്ന്  ഡെപ്യൂട്ടി ഡോ. സലെഹ് അൽ മുത്തൈരി പറഞ്ഞു. കുവൈത്ത് ഭരണഘടന, കുടുംബങ്ങളോടും കുട്ടികളോടും കരുതൽ വേണമെന്ന ആശയമാണ് മുന്നോട്ട് വയ്ക്കുന്നത്.മതം, ധാർമ്മികത, ദേശസ്നേഹം എന്നിവയിൽ അധിഷ്ഠിതമായ സമൂഹത്തിന്റെ അടിസ്ഥാനം കുടുംബമാണ്. 

അതിന്റെ അസ്തിത്വത്തെ സംരക്ഷിക്കുകയും ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും അതിന് കീഴിൽ മാതൃത്വത്തെയും ബാല്യത്തെയും സംരക്ഷിക്കുകയും ചെയ്യണമെന്നാണ് ആർട്ടിക്കിൾ ഒമ്പത് ചൂണ്ടിക്കാട്ടുന്നത്. കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച ആർട്ടിക്കിൾ 55, 2015ലെ നിയമ നമ്പർ 21 ഭേദ​ഗതി ചെയ്യണമെന്ന് നിരവധി ഡെപ്യൂട്ടികൾ നിർദേശം മുന്നോട്ട് വച്ചതായി അദ്ദേഹം പറഞ്ഞു. കുട്ടികളെ പരിപാലിക്കുന്ന അമ്മമാരുടെ ജോലി സമയം രാവിലെ എട്ടര മുതൽ ഉച്ചയ്ക്ക് 12.30 വരെയാക്കണമെന്നാണ് ഭേദ​ഗതിയിൽ പറയുന്നത്. വൈകുന്നേരത്തെ ഷിഫ്റ്റ് ഉണ്ടെങ്കിൽ ശമ്പളത്തിൽ കുറവില്ലാതെ തന്നെ രണ്ട് മണിക്കൂർ ജോലി സമയം കുറയ്ക്കണമെന്നും ആവശ്യപ്പെടുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News