കുവൈത്തിൽ ഏയ്ഡ്സ് അടക്കമുള്ള അസുഖങ്ങൾ കാരണം നാടുകടത്തിയത് 23,733 പേരെ

  • 02/12/2021

കുവൈത്ത് സിറ്റി: പത്ത് വർഷത്തിനിടെ ഏയ്ഡ്സ് അടക്കമുള്ള അസുഖങ്ങൾ കണ്ടെത്തിയത് മൂലം ആകെ 23,733 പ്രവാസികളെ നാടുകടത്തിയതായി ഔദ്യോ​ഗിക കണക്കുകൾ. 2010 മുതൽ 2019 വരെയുള്ള കണക്കാണിത്. ഇതിൽ ഏയ്ഡ്സ് കണ്ടെത്തിയതിനാൽ 2,111 പേരെയാണ് നാടുകടത്തിയിട്ടുള്ളത്. 

അതായത് ഏയ്ഡ്സ് മൂലം 211 പ്രവാസികളെ പ്രതിവർഷം നാടുകടത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇതുകൂടാതെ, മലേറിയ, ഫിലാരിസിസ്, ടിബി, ഹെപ്പറ്റൈറ്റിസ് ബി,സി എന്നിങ്ങനെയുള്ള രോ​ഗങ്ങൾ ബാധിച്ചവരെയാണ് നാടുകടത്തിയിട്ടുള്ളത്. ഏയ്ഡ്സ് ഒഴിവായാൽ മറ്റ് രോ​ഗങ്ങൾ ബാധിച്ച 21622 പേരാണ് നാടുകടത്തപ്പെട്ടത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News