കുവൈത്തിൽ എക്സ്ചേഞ്ച് കമ്പനികളുടെ ലാഭം 2021ൽ 5 % വർധിക്കും, മൂന്ന് എക്സ്ചേഞ്ച് കമ്പനികളുടെ ലൈസൻസ് റദ്ദാക്കുമെന്ന് സെൻട്രൽ ബാങ്ക്

  • 02/12/2021

കുവൈത്ത് സിറ്റി: ഈ വർഷം എക്സ്ചേഞ്ച് കമ്പനികളുടെ ലാഭം അഞ്ച് ശതമാനത്തിൽ കുറയാതെ വർധിക്കുമെന്ന് കുവൈത്തി ഫെഡറേഷൻ ഓഫ് എക്സ്ചേഞ്ച്  കമ്പനീസ് ചെയർമാൻ അബ്‍ദുള്ള അൽ മുല്ല. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെട്ട അവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ സെപ്റ്റംബർ മുതൽ വിമാനത്താവളം തുറന്നതോടെ തൊഴിലാളികൾക്ക്  കുവൈത്തിലേക്ക് തിരികെയെത്താൻ സാധിച്ചു.

കൂടാതെ, രാജ്യത്തേക്കുള്ള പ്രവേശന നടപടിക്രമങ്ങൾ സുഗമമാക്കിയത് എക്സ്ചേഞ്ച് കമ്പനികളുടെ വളർച്ചയിൽ വ്യക്തമായി പ്രതിഫലിച്ചു. കൊവിഡ് പ്രതിസന്ധി വളരെയധികം ബാധിച്ചപ്പെട്ട മേഖലയാണ് ഇത്. നിരവധി കമ്പനികൾക്ക് പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നിരുന്നു. കൂടാതെ, മൂന്ന് എക്സ്ചേഞ്ച് കമ്പനികളുടെ ലൈസൻസ് റദ്ദാക്കുമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 
സെൻട്രൽ ബാങ്കിന്റെ കർശനമായ വ്യവസ്ഥകൾ, പ്രത്യേകിച്ച് സാമ്പത്തിക നിയന്ത്രണം, കള്ളപ്പണം വെളുപ്പിക്കൽ നിയമം, കംപ്ലയിൻസ് കൺട്രോൾ എന്നിവയുമായി ബന്ധപ്പെട്ട് നടപ്പിലാക്കാൻ കഴിയാത്തത് മൂലമാണ് കമ്പനികൾ പൂട്ടേണ്ടി വന്നതെന്നും അൽ മുല്ല പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News