ഹാഷിഷ് അടക്കമുള്ള ലഹരി വസ്തുക്കളുമായി കുവൈത്തിൽ രണ്ട് പേർ അറസ്റ്റിൽ

  • 02/12/2021

കുവൈത്ത് സിറ്റി: ഹാഷിഷ് അടക്കമുള്ള ലഹരി വസ്തുക്കളുമായി രണ്ട് പേരെ ഡ്ര​ഗ് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷൻ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 2,000 ലാറിക്ക ​ഗുളികകൾ, അഞ്ച് ​ഗ്രാം ഹാഷിഷ്, അഞ്ച് ​ഗ്രാം കെമിക്കൽ, 1,215 കുവൈത്തി ദിനാർ എന്നിവയാണ് കണ്ടെടടുത്തത്. ഇവരിൽ ഒരാൽ സിറിയൻ പൗരനാണ്. രണ്ടാമത്തെയാൾ ബിദൂനിയും ആണ് . അൽ ഫിർദൗസ് സ്ട്രീറ്റിൽ ഇവർ ലഹരികച്ചവടം നടത്തുന്നതിന്റെ വീഡിയോകൾ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

വീഡിയോകൾ പുറത്ത് വന്ന സാഹചര്യത്തിൽ ഡ്ര​ഗ് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷൻ പ്രത്യേക സംഘത്തെ അന്വേഷണത്തെ നിയോ​ഗിച്ചിരുന്നതായി വൃത്തങ്ങൾ പറഞ്ഞു. ഒളിവിൽ പോയ ഇരുവരെയും 24 മണിക്കൂറിനുള്ളിൽ പിടികൂടാനായി. ഒരാളെ കബ്ദ് പ്രദേശത്ത് നിന്നും മറ്റൊരാളെ വഫ്ര പ്രദേശത്ത് നിന്നുമാണ് അറസ്റ്റ് ചെയ്തത്. വീഡിയോയിലുള്ള തങ്ങൾ തന്നെയാണെന്ന് ഇരുവരും സമ്മതിച്ചതായും വൃത്തങ്ങൾ വ്യക്തമാക്കി. തുടർനടപടിക്രമങ്ങൾക്കായി ഇവരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് ശുപാർശ ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News