കുവൈറ്റ് ഡ്രോൺ ആക്രമണത്തിന് സാധ്യതയുള്ള ലക്ഷ്യമായേക്കാം, പ്രതിരോധിക്കാൻ നടപടി സ്വീകരിക്കണമെന്ന് വിദ​ഗ്ധൻ

  • 02/12/2021

കുവൈത്ത് സിറ്റി: സായുധ ഡ്രോണുകളിൽ നിന്ന് സ്വയം പ്രതിരോധിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സമയം പാഴാക്കരുതെന്നും കുവൈത്തിനോട് ആവശ്യപ്പെട്ട് ആളില്ലാ വിമാനങ്ങളുടെ (ഡ്രോണുകൾ) മേഖലയിലെ അന്താരാഷ്ട്ര വിദഗ്ധൻ ഡോ. സ്കോട്ട് ക്രെനോ. കുവൈത്തിലെ മൂന്ന് ദിന സന്ദ​ർശനം അവസാനിക്കുന്ന വേളയിൽ റീകൺസെൻസ് സെന്റർ ഫോർ റിസേർച്ച് സ്റ്റഡീസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്. 

ഡ്രോൺ ആയുധം സൈന്യങ്ങളുടെ ഒരു പ്രധാന ആയുധമായി മാറിയിട്ടുണ്ട്. മേഖലയിലെ നിരവധി സംഘട്ടനങ്ങളിൽ നിർണായക പങ്ക് വഹിച്ചിട്ടുമുണ്ടെന്നും ക്രെനോ ചൂണ്ടിക്കാട്ടി. സൈനിക സംഘട്ടനങ്ങളിൽ ഡ്രോണുകളുടെ സ്വാധീനം, പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും അമിതമായി എന്ന് പറയാനാവില്ല. പക്ഷേ, മേഖലയിലുണ്ടാകുന്ന എല്ലാ സംഘട്ടനങ്ങളിലും ഡ്രോണുകൾ ഒരു സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News