ഒമിക്രോണ്‍; കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ഫീൽഡ് ടീമുകളെ നിയോ​ഗിക്കാൻ കുവൈത്ത്

  • 02/12/2021

കുവൈത്ത് സിറ്റി: കൊവിഡ് പ്രതിരോധത്തിനുള്ള വിഭാ​ഗങ്ങളുടെ ഫീൽഡ് ടീമുകളെ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ നിയോ​ഗിച്ച് കുവൈത്ത്. ഉന്നത കമ്മീഷൻ കൊവിഡ് സംബന്ധിച്ച എല്ലാ റിപ്പോർട്ടുകളും പഠിക്കുന്നുണ്ടെന്നും മഹാമാരിയുമായും ജനിതക മാറ്റം വന്ന വകഭേദം ഒമിക്രോണുമായും ബന്ധപ്പെട്ട് ആ​ഗോള തലത്തിലുണ്ടായ എല്ലാ മാറ്റങ്ങളും ശ്രദ്ധിക്കുന്നുണ്ടെന്നും കുവൈത്ത് മുനസിപ്പാലിറ്റി ഡയറക്ടർ ജനറലവും കൊവിഡ് 19 അനുബന്ധ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിന് മേൽനോട്ടം വഹിക്കുന്നതിനുള്ള പ്രധാന കമ്മിറ്റി ഡെപ്യൂട്ടി ചെയർപേഴ്സണുമായ അഹമ്മദ് അൽ മാൻഫൗഹി പറഞ്ഞു.

പ്രാദേശിക തലത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന നിരീക്ഷിക്കേണ്ട ഉത്തരവാദിത്തം ഫീൽ‍ഡ് ടീമുകൾക്ക് ആയിരിക്കും. നിലവിൽ രാജ്യത്തെ ആരോ​ഗ്യ സാഹചര്യങ്ങൾ വളരെ മെച്ചപ്പെട്ട അവസ്ഥയിലാണ്. ആരോ​ഗ്യ മുൻകരുകലുകൾ കൃത്യമായി പാലിക്കുന്നതും ജാ​ഗ്രത പുലർത്തുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാനാണ് ഇന്ന് ചേർന്ന കമ്മിറ്റി തീരുമാനിച്ചത്. സന്ദർശകർ മാസ്ക്ക് ധരിക്കുന്നുണ്ടെന്നും വാക്സിനേഷൻ സ്വീകരിച്ചതാണെന്നും പല ഷോപ്പിം​ഗ് മാളുകളിലും ഹോട്ടലുകളിലും മറ്റും കർശനമായി പരിശോധിച്ചിരുന്നില്ലെന്നും അൽ മാൻഫൗഹി വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News