ക്ലാസ്മുറിയില്‍ കയറിയ പുള്ളിപ്പുലി വിദ്യാര്‍ത്ഥിയെ ആക്രമിച്ചു

  • 02/12/2021

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ക്ലാസ്മുറിയില്‍ കയറിയ പുള്ളിപ്പുലി വിദ്യാര്‍ത്ഥിയെ ആക്രമിച്ചു. അലിഗഢിലെ ചൗധരി നിഹാല്‍ സിങ് ഇന്റര്‍കോളേജിലാണ് സംഭവം. ലക്കിരാജ് സിങ് എന്ന വിദ്യാര്‍ഥിക്കാണ് പരിക്കേറ്റത്. തുടര്‍ന്ന് പുള്ളിപ്പുലിയെ ക്ലാസ്മുറിയില്‍ പൂട്ടിയിട്ടു.

ബുധനാഴ്ചയാണ് സംഭവം. ക്ലാസില്‍ കയറിയപ്പോള്‍ പുള്ളിപ്പുലിയെ കണ്ടെന്നും പുറത്തിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ അത് ആക്രമിച്ചതായും ലക്കി പറഞ്ഞു. നിസാര പരിക്കേറ്റ ലക്കിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുള്ളിപ്പുലി ക്ലാസ്മുറിയില്‍ കയറിയതിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ക്ലാസ്മുറിയില്‍ പൂട്ടിയിട്ട പുള്ളിപ്പുലിയെ വനം-പൊലീസ് ഉദ്യോഗസ്ഥരെത്തി പിടികൂടി കോളേജിന് പുറത്ത് എത്തിച്ചു. കൂട്ടിലടച്ച പുലിയെ കാട്ടില്‍ തുറന്നുവിട്ടതായി അധികൃതര്‍ വ്യക്തമാക്കി.

Related News