ഇന്ത്യന്‍ എംബസിയുടെ നേത്രുത്വത്തില്‍ കലാപരിപാടി സംഘടിപ്പിക്കുന്നു

  • 02/12/2021

കുവൈറ്റ് സിറ്റി: ഇന്ത്യ-കുവൈത്ത് നയതന്ത്രബന്ധത്തിന്‍റെ  60 വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ എംബസിയുടെ നേത്രുത്വത്തില്‍ കലാപരിപാടി സംഘടിപ്പിക്കുന്നു. നമസ്‌തേ കുവൈറ്റ് എന്ന പേരില്‍ നടത്തുന്ന പരിപാടിയില്‍ വിവിധ സംസ്ഥാനങ്ങളിലെ കലകള്‍, സംഗീതം, നൃത്ത പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കും. ഡിസംബര്‍ 7,8 തീയതികളില്‍ കുവൈറ്റ് നാഷണല്‍ മ്യൂസീയത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രവേശനം സൗജന്യമാണെന്ന് എംബസ്സി അധികൃതര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. 

രണ്ട് രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം വിവരിക്കുന്ന സെമിനാറുകള്‍, ഇന്ത്യയിലെ സുഖവാസ വിനോദസഞ്ചാര അവസരങ്ങളുമായി ബന്ധപ്പെട്ട സെമിനാര്‍, ഇന്ത്യന്‍ കലാ സാംസ്‌കാരിക പരിപാടികള്‍ തുടങ്ങി ഒരു വര്‍ഷം നീളുന്ന  നിരവധി പരിപാടികളാണ് 60 വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച് വരുന്നത്. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News