ഒമിക്രോൺ ; കുവൈത്ത് ഓഹരി വിപണിയിൽ ഇടിവ്, ഒറ്റ ദിവസം 1.2 ബില്യൺ ദിനാർ നഷ്ടം.

  • 03/12/2021

കുവൈത്ത് സിറ്റി: ജനിതക മാറ്റം വന്ന പുതിയ കൊവിഡ് വകഭേദം ഒമിക്രോൺ കണ്ടെത്തിയ സാഹചര്യത്തിൽ ആ​ഗോള തലത്തിൽ എന്ന പോലെ ഈ ആഴ്ച കുവൈത്ത് ഓഹരി വിപണിയിൽ ഇടിവ് രേഖപ്പെടുത്തി. ഒമിക്രോൺ ആഗോള സാമ്പത്തിക വിപണികളിൽ പരിഭ്രാന്തി പരത്തുന്ന അവസ്ഥയിലേക്ക് നയിച്ചതോടെ അതിന്റെ പ്രത്യാഘാതങ്ങൾ മേഖലയിലെ വിപണികളിലേക്ക് വ്യാപിക്കുകയായിരുന്നു. എണ്ണയുടെ ഡിമാൻഡിന്റെ  വിലയിലും ഗണ്യമായ കുറവുണ്ടാക്കി.

എണ്ണ കയറ്റുമതിയെ പ്രധാനമായും ആശ്രയിക്കുന്നതിനായി ഈ കുറവ് ഗൾഫ് വിപണികളിൽ ഇത് വളരെയധികം പ്രതിഫലിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് കുവൈത്ത് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ഏറ്റവും വലിയ നഷ്ടം നേരിട്ടത്. വിപണി മൂല്യത്തിൽ നിന്ന് 1.2 ബില്യൺ ദിനാർ നഷ്ടം ഞായറാഴ്ച സംഭവിച്ചത്. തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ചത്തെ സെഷനിൽ 122 മില്യൺ ദിനാറിലേക്ക് പണലഭ്യത ഉയർത്തി. കഴിഞ്ഞ ആറ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. വിദേശ സ്ഥാപനങ്ങളുടെ കടന്നുവരവ് ഡീലർമാരിൽ മാനസികമായ ആഘാതമുണ്ടാക്കുകയും വിപണിയിലെ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുകയും ചെയ്തുവെന്ന് വ്യക്തമായിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News