ഒമൈക്രോൺ: കുവൈറ്റിൽ 20% യാത്രക്കാർ ടിക്കറ്റുകൾ റദ്ദാക്കി

  • 03/12/2021

കുവൈറ്റ് സിറ്റി : പുതിയ കോവിഡ്  മ്യൂട്ടന്റ് ഒമിക്രോണിന്റെ  പ്രഖ്യാപനത്തിന് ശേഷം  ഇതുവരെ  കുവൈറ്റിൽ നിന്നുള്ള 20% യാത്രക്കാരും യാത്രാ ടിക്കറ്റുകൾ റദ്ദാക്കി. വിമാനത്താവളം അടച്ചിടുമെന്ന ഭീതിയുടെ വെളിച്ചത്തിൽ കുവൈറ്റ് യാത്രക്കാർ എന്ത് സംഭവിക്കുമെന്ന് കാത്തിരിക്കുകയാണ്  

പുതുവർഷ, ക്രിസ്തുമസ്  യാത്രാ പ്ലാനുകൾ മിക്കവരും  ഒഴിവാക്കി, തുർക്കി, കെയ്‌റോ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാരും കുറഞ്ഞു.
 
എന്നിരുന്നാലും കുവൈറ്റിലെ ടൂറിസം, ട്രാവൽ ഓഫീസുകളുടെ വിൽപ്പന 2021 ജനുവരി മുതൽ സെപ്റ്റംബർ വരെ ഏകദേശം 115 ശതമാനം വർധിച്ചു, 2020 കാലയളവിനെ അപേക്ഷിച്ച് 101 ദശലക്ഷം ദിനാറിലെത്തി. 2020-ൽ വിമാനത്താവളം മിക്ക സമയത്തും അടച്ചിട്ടിരുന്നു. 2019-ൽ ഇതേ കാലയളവിൽ 308 ദശലക്ഷമായിരുന്നു വിൽപ്പന.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News