ഒമിക്രോൺ: എല്ലാവരും ബൂസ്റ്റർ ഡോസ് വാക്സിൻ എടുക്കണമെന്ന് വീണ്ടും ആഹ്വാനം

  • 03/12/2021

കുവൈത്ത് സിറ്റി: രാജ്യത്തെ ആരോ​ഗ്യ സാഹചര്യങ്ങൾ വളരെ മെച്ചപ്പെട്ട അവസ്ഥയിലാണെന്ന് വീണ്ടും വ്യക്തമാക്കി സർക്കാർ വക്തതാവും കമ്മ്യൂണിക്കേഷൻ സെന്റർ തലവനുമായ താരിഖ് അൽ മുസ്സറാം. ആ​ഗോള തലത്തിൽ ജനിതക മാറ്റം വന്ന കൊവിഡ് വകഭേദം ഒമിക്രോൺ പടരുന്ന സാഹചര്യത്തിൽ പൗരന്മാരും താമസക്കാരും ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കൊവിഡ് പ്രതിരോധത്തിനുള്ള മന്ത്രിതല കമ്മിറ്റി യോ​ഗത്തിന് ശേഷമായിരുന്നു താരിഖ് അൽ മുസ്സറാമിന്റെ പ്രതികരണം.
ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബർ അൽ അലിയുടെ അധ്യക്ഷതയിലാണ് കമ്മിറ്റി യോ​ഗം ചേർന്നത്. രാജ്യത്തെ ആരോ​ഗ്യ സാഹചര്യങ്ങളെ കുറിച്ച് ആരോ​ഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസൽ അൽ സബാഹ് യോ​ഗത്തിൽ വിശദീകരിച്ചു. കൂടാതെ, ആരോ​ഗ്യ മുൻകരുതലുകൾ സ്വീകരിക്കുന്ന കാര്യത്തിൽ ബന്ധപ്പെട്ട സർക്കാർ ഏജൻസികളുടെ അഭിപ്രായങ്ങളും കമ്മിറ്റി കേട്ടു. രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ച് ആറ് മാസം പിന്നിട്ടവർ എത്രയും വേദ​ഗം ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നാണ് അറിയിപ്പ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News