കുവൈത്തിൽ മാംസത്തിനും പാലിനും അനുബന്ധന ഉത്പന്നങ്ങൾക്കും വില കൂടുമെന്ന് മുന്നറിയിപ്പ്

  • 03/12/2021

കുവൈത്ത് സിറ്റി: കാർഷിക പൊതു അതോറിറ്റിയുടെ നിലപാടുകൾക്കും കന്നുകാലി വളർത്തുന്നവരുടെ രോഷത്തിനും ഇടയിൽ മിൽസ് കമ്പനി ഈ മാസം ആദ്യം മുതൽ പശുക്കൾക്കും ആടുകൾക്കും ഒട്ടകങ്ങൾക്കും തീറ്റ വില വർധിപ്പിക്കുമെന്ന പ്രചാരണം വന്നതോടെ മാംസം, പാൽ, അതിന്റെ ഡെറിവേറ്റീവുകൾ എന്നിവയുടെ വില വർധിക്കുമെന്ന് മുന്നറിയിപ്പ്. അടിസ്ഥാന തീറ്റ സാമഗ്രികളുടെയും അനുബന്ധ ഷിപ്പിംഗ്, ഇൻഷുറൻസ് എന്നിവയുടെ ഉയർന്ന വിലയും ചെലവും അടിസ്ഥാനമാക്കിയാണ് മിൽസ് കമ്പനി നഷ്ടം കണക്കാക്കുന്നത്. 

എന്നാൽ, സബ്‌സിഡിയുള്ള തീറ്റയുടെ വില കുതിച്ചുയർന്നതോടെ കന്നുകാലി വളർത്തുന്നവർക്ക് കനത്ത തിരിച്ചടി നേരിടുമെന്ന് അവർ പറയുന്നു. ഇതോടെ. മാംസം, പാൽ , ചീസ് തുടങ്ങിയവയ്ക്ക് വലി വർധിക്കുമെന്ന് മുന്നറിയിപ്പ്. ഈ പ്രതിസന്ധി സാഹചര്യത്തിൽ ഇടപെടണമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദിനോട് ഇടപെടണമെന്ന് ഫെഡറേഷൻ ഓഫ് ലൈവ്സ്റ്റോക്ക് ബ്രീഡേഴ്സ് അഭ്യർത്ഥിച്ചു. പ്രത്യേകിച്ചും ഈ തീരുമാനം മൂലം തീറ്റയുടെ വില 20 ശതമാനത്തിൽ കൂടുതലായതോടെയാണ് ഫെഡറേഷൻ ഉന്നത ഇടപെടൽ പ്രതീക്ഷിക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News