രണ്ട് മില്യൺ ദിനാർ കള്ളപ്പണം വെളുപ്പിച്ചതായുള്ള ആരോപണം ; കുവൈത്തിൽ അഗ്നിശമനസേന ഉദ്യോ​ഗസ്ഥൻ തടവിൽ

  • 03/12/2021

കുവൈത്ത് സിറ്റി: ജനറൽ ഫയർ ഡിപ്പാർട്ട്‌മെന്റിലെ പേറോൾ വിഭാ​ഗത്തിലുള്ള ഒരു ജീവനക്കാരനെ 21 ദിവസത്തേക്ക് തടവിലാക്കാനും സെൻട്രൽ ജയിലിലേക്ക് റഫർ ചെയ്യാനും പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവ്. തന്റെ പേറോൾ വിഭാ​ഗത്തിലുള്ള ജോലി ചൂഷണം ചെയ്ത് സ്വന്തം ശമ്പളം ഉയത്തിയതിനും  രണ്ട് മില്യൺ ദിനാർ കള്ളപ്പണം വെളുപ്പിച്ചതായുള്ള ആരോപണത്തെ തുടർന്നാണ് പബ്ലിക്ക് പ്രോസിക്യൂഷന്റെ ഈ നടപടി. അഗ്നിശമനസേനയിലെ പേറോൾ വിഭാ​ഗത്തിലെ ഉദ്യോ​ഗസ്ഥനെ കുറിച്ച് അധികൃതർക്ക് രഹസ്യവിവരം ലഭിക്കുകയായിരുന്നു.

സംശയാസ്പദമായ സാമ്പത്തിക പ്രവർത്തനങ്ങളാണ് ഈ ഉദ്യോ​ഗസ്ഥൻ നടത്തുന്നതെന്ന് സ്ഥിരീകരിച്ച ശേഷമാണ് നടപടികൾ സ്വീകരിച്ചിട്ടുള്ളത്.  ഉദ്യോ​ഗസ്ഥന്റെ പഴയ ജോലി സ്ഥലത്തെ സഹപ്രവർത്തകനെ കണ്ടെത്തിയതിയതും കേസിൽ വഴിത്തിരിവായി. നിലവിലെ പ്രതിമാസ ശമ്പള സർട്ടിഫിക്കറ്റ് 4,000 ദിനാർ കവിയുന്നതാണ്. എന്നാൽ യഥാർത്ഥ ശമ്പളം 2,000 ദിനാർ കവിഞ്ഞിരുന്നില്ലെന്നും ബോധ്യപ്പെട്ടു. കള്ളപ്പണം വെളുപ്പിച്ച തുക കൊണ്ട് മുബാറക്കിയ പ്രദേശത്ത് ഒരു കട വാങ്ങിയതുൾപ്പെടെയുള്ള തെളിവുകളും അധികൃതർ ശേഖരിച്ചിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News