കുവൈറ്റ് അത്യാധുനിക യുദ്ധവിമാനങ്ങൾ വാങ്ങുന്നു ; ഇറ്റലിയിൽ നിന്ന് രണ്ട് യൂറോഫൈറ്റർ ഈ മാസം കുവൈത്തിലെത്തും

  • 03/12/2021

കുവൈത്ത് സിറ്റി: ഇറ്റലിയിൽ നിന്ന് രണ്ട് യൂറോഫൈറ്റർ ഈ മാസം ലിയോണാർഡോ കമ്പനി കുവൈത്തിന് നൽകുമെന്ന് ഇറ്റാലിയൻ പ്രതിരോധ മന്ത്രാലയം അണ്ടർ സെക്രട്ടറി ജിയോർജിയോ മോളറ്റ് അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പിട്ട ബൃഹത്തായ കരാറിന്റെ ഭാ​ഗമാണ് ഇത്.  എട്ട് ബില്യൺ യൂറോയുടെ കരാറാണ് ഇറ്റലിയും കുവൈത്തും തമ്മിൽ ഒപ്പിട്ടിട്ടുള്ളത്. ഇതിന്റെ ഭാ​ഗമായി 28 യൂറോഫൈറ്റർ  ആണ് ഇറ്റലി കുവൈത്തിന് നൽകുക. 

2016ലാണ് ഈ കരാർ കുവൈത്തും ഇറ്റാലിയൻ എയറോസ്പേസ് ഇൻഡസ്ട്രീസും തമ്മിൽ ഒപ്പിട്ടത്. ചില പ്രയോ​ഗിക പ്രശ്നങ്ങൾ ഡെലിവറി സംബന്ധിച്ചുണ്ടായെന്നും ഒക്ടോബറിൽ അത് പരിഹരിച്ചതായും മോളറ്റ് പറഞ്ഞു. ഓരോ ആറ് മാസം കൂടുമ്പോഴും കുവൈത്തിന് കരാർ പ്രകാരമുള്ള ഫൈറ്റേഴ്സ് എത്തിക്കും. അത്തരത്തിൽ 2023ൽ പൂർണമായും കരാർ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ 14നാണ് ഇറ്റലിയിലെ ടൂറിനിൽ നിന്ന് ഫൈറ്റേഴ്സ് പുറപ്പെടുക. തുടർന്ന് കുവൈത്തിലെ അലി അൽ സലിം മിലിട്ടറി ബേസിൽ എത്തിക്കും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News