ഒമിക്രോൺ: കുവൈത്തിൽ സ്വർണ്ണത്തിന് വൻ ഡിമാൻഡ്, വാങ്ങുന്നവരുടെ എണ്ണം കൂടി

  • 04/12/2021

കുവൈത്ത് സിറ്റി: ജനിതക മാറ്റം വന്ന പുതിയ കൊവിഡ് വകഭേദം ഒമിക്രോണിൻ്റെ വരവോടെ കുവൈത്തിൽ സ്വർണ്ണം വാങ്ങുന്നവരുടെ എണ്ണം ക്രമാനുഗതമായി വർധിച്ചതായി റിപ്പോർട്ട്. ഏതൊരു പ്രതിസന്ധി ഘട്ടം വന്നാലും അവരുടെ പണലഭ്യതയുടെ മൂല്യം സംരക്ഷിക്കാനും പ്രത്യാഘാതങ്ങളിൽ നിന്ന് രക്ഷനേടാനും പൗരന്മാരും താമസക്കാരും സ്വർണ്ണം വാങ്ങുന്നത് സാധാരണമാണെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു . ഒമിക്രോണിൻ്റെ വരവോടെ പൗരന്മാരുടെയും താമസക്കാരുടെയും വാങ്ങുന്നതിൻ്റെ രീതി വരെ മാറി.

ഒമിക്രോൺ വരുന്നതിന് മുമ്പ് അഞ്ച് മുതൽ 10 ഗ്രാം വരെ തൂക്കമുള്ള സ്വർണ്ണമാണ് പൗരന്മാരും താമസക്കാരും വാങ്ങിയിരുന്നത്. എന്നാൽ, പുതിയ പ്രതിസന്ധി വന്നതോടെ പണലഭ്യതയിലെ മൂല്യം സംരക്ഷിക്കുന്നതിനായി 50 മുതൽ 100 ഗ്രാം തൂക്കമുള്ള സ്വർണ്ണമാണ് വാങ്ങുന്നത്. 50 ഗ്രാമിൻ്റെയും 100 ഗ്രാമിൻ്റെയും ബാറുകൾക്ക് വൻ ഡിമാൻഡ് ആണ് ഉള്ളതെന്നും വൃത്തങ്ങൾ  കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News