യുവാക്കൾ തമ്മിലുള്ള അടിപിടി, അക്രമസംഭവങ്ങൾ വർധിക്കുന്നു; സുരക്ഷാ ക്യാമ്പയിനുമായി അധികൃതർ

  • 04/12/2021

കുവൈത്ത് സിറ്റി: അക്രമസംഭവങ്ങൾ വർധിക്കുകയും യുവാക്കൾ തമ്മിലുള്ള അടിപിടി കേസുകൾ കൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ സുരക്ഷാ ക്യാമ്പയിൻ നട‌ത്തി ആഭ്യന്തര മന്ത്രാലയത്തിലെ ഫീൽഡ് വിഭാ​​ഗങ്ങൾ. ആഭ്യന്തര മന്ത്രി ഷെയ്ഖ് താമർ അൽ അലി ഈ വിഷയത്തിൽ അതിവേ​ഗം പരിഹാരം കണ്ടെത്താൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഫൈസൽ അൽ നവാഫിന്റെ നിർദേശപ്രകാരമാണ് നടപടികൾ സ്വീകരിച്ചത്.

പ്രധാന സ്ട്രീറ്റുകൾ, കൊമേഴ്സൽ കോംപ്ലക്സുകൾ തുടങ്ങി യുവാക്കൾ കൂടുതലായി കൂട്ടം കൂടുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് സുരക്ഷാ ക്യാമ്പയിൻ നടത്തിയത്. ബീച്ചുകളിലും പബ്ലിക്ക് പാർക്കുകളിലും ഉൾപ്പെടെ നടത്തിയ സുരക്ഷാ പരിശോധനയിൽ നിയമലംഘിച്ച ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ, ആറ് വാഹനങ്ങളും പിടിച്ചെടുത്തു. നിയമലംഘകരെ പിടികൂടുന്നതിനായി രാജ്യം മുഴുവൻ സുരക്ഷാ ക്യാമ്പയിനുകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News