റിയൽ എസ്റ്റേറ്റ് മേഖല; സ്വകാര്യ വീടുകളുടെ വിലയിൽ വൻ കുതിച്ചുചാട്ടം

  • 04/12/2021

കുവൈത്ത് സിറ്റി: ഈ വർഷത്തിന്റെ മൂന്നാം പാദത്തിൽ കുവൈത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ ഇടപാടുകളുടെ മൂല്യം 1.2 ബില്യൺ ദിനാറിലെത്തിയതായി കുവൈത്ത് ഫിനാൻസ് ഹൗസ് റിപ്പോർട്ട്. ഈ വർഷം ആദ്യം അനുഭവപ്പെട്ട കൊവിഡ് പ്രതിസന്ധിയിൽ നിന്ന് ഉയരാൻ മൂന്നാം പാദമായപ്പോൾ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് സാധിച്ചിട്ടുണ്ട്. സ്വകാര്യ വീടുകളുമായി ബന്ധപ്പെട്ട ഇടപാടുകളിലാണ് ഇത്തവണ ശ്രദ്ധേയമായ ഇടപാടുകൾ നടന്നിട്ടുള്ളത്.

രണ്ടാം പാദത്തെ അപേക്ഷിച്ച് വില സ്ഥിരത ഉണ്ടായിരുന്നിട്ടും നിക്ഷേപ മൂല്യത്തിൽ ഗണ്യമായ വർദ്ധനവ് വന്നിട്ടും ചില വസ്തുക്കൾക്കും വിശിഷ്ട സൈറ്റുകൾക്കുമുള്ള വർദ്ധിച്ചുവരുന്ന ഡിമാൻഡിനൊപ്പം ഇടപാടുകളും ഉയർന്നു. സ്വകാര്യ വീടുകൾക്കുള്ള ഡിമാൻഡ് വർധിച്ചതോടെ രാജ്യത്തെ റസിഡൻഷ്യൽ ഏരിയകളിലെ വസ്തുക്കളുടെ വിലയും വർദ്ധിച്ചു. നിക്ഷേപ റിയൽ എസ്റ്റേറ്റ് മേഖലയിലെ വിലയിൽ 2.5 ശതമാനത്തിന്റെയും 
വാണിജ്യ റിയൽ എസ്റ്റേറ്റ് മേഖലയിലെ വിലയിൽ ഒരു ശതമാനത്തിന്റെയും കുറവവ് വന്നപ്പോൾ സ്വകാര്യ ഭവന മേഖലയിൽ വാർഷിക അടിസ്ഥാനത്തിൽ 19.5 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News