കുവൈത്തിൽ ഒരാഴ്ച്ചയ്ക്കിടെ 1200 ടൂറിസ്റ്റ് വിസകൾ നൽകിയതായി ആഭ്യന്തര മന്ത്രാലയം; നിയന്ത്രണം ഏർപ്പെടുത്തി

  • 04/12/2021

കുവൈത്ത് സിറ്റി: ജനിതക മാറ്റം വന്ന   ഒമിക്രോൺ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്നുളള സന്ദർശക വിസകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി കുവൈത്ത്. അയൽ രാജ്യങ്ങളിലും ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണിത്. 

അപേക്ഷകരുടെ പരമാവധി എണ്ണം  പ്രതിദിനം  600 ആയിരിക്കെ ഒരാഴ്ച്ചയ്ക്കിടെ  1200 ടൂറിസ്റ്റ് വിസകളാണ്  ആഭ്യന്തര മന്ത്രാലയം വിതരണം ചെയ്തത്. ഇ- വിസ  ഓൺ ലൈൻ സിസ്റ്റം നിലവിലുള്ള 53 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഏറ്റവും കൂടുതൽ സന്ദർശക വിസകൾ ഇഷ്യൂ ചെയ്തിട്ടുള്ളത്.  ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ചില പ്രത്യേക പ്രൊഫഷണലുകൾക്കും വിസ അനുവദിച്ചു.

ജനിതക മാറ്റം വന്ന   ഒമിക്രോൺ വൈറസ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. അതേ സമയം, ഒമ്പത് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News