ഫൈലിക്കാ ദ്വീപിൽ അപകടത്തിൽ പെട്ട ബോട്ടിൽ നിന്ന് മത്സ്യ തൊഴിലാളിയെ രക്ഷിച്ചു

  • 04/12/2021

കുവൈത്ത് സിറ്റി: ഫൈലിക്കാ ദ്വീപിൽ അപകടത്തിൽ പെട്ട ബോട്ടിൽ നിന്ന് മത്സ്യ തൊഴിലാളിയെ രക്ഷിച്ചതായി പബ്ലിക് ഫയർ സർവീസിലെ  പബ്ലിക്ക് റിലേഷൻസ് വിഭാഗം അറയിച്ചു. ബോട്ട് മുങ്ങിയപ്പോൾ അതിൽ ഉണ്ടായിരുന്ന ഒരാൾ ദ്വീപിലേക്ക് നീന്തിയെത്തി സന്ദർശകരിൽ ഒരാളെ അപകടവിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ഫയർ ആൻഡ് റസ്ക്യൂ ബോട്ടുകൾ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു.

കുവൈത്തി എയർ ഫോഴ്സിൻ്റെ ഹെലികോപ്റ്ററുകളും കോസ്റ്റ് ഗാർഡ് ബോട്ടുകളും രക്ഷാപ്രവർത്തനായി എത്തി. ഒഴുക്ക് മൂലം അപകട സ്ഥലത്ത് നിന്ന് വളരെ ദൂരം മാറി ഉഹാ ദ്വീപിൻ്റെ ദക്ഷിണ കിഴക്കൻ ഭാഗത്ത് നിന്നാണ് മത്സ്യ തൊഴിലാളിയെ കണ്ടെത്തിയത്. ജീവനോടെയാണ് തൊഴിലാളിയെ കണ്ടെത്താനായതെന്നും ഉടൻ തന്നെ മെഡിക്കൽ എമർജൻസികൾക്ക് കൈമാറിയെന്നും അധികൃതർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News