ഒൻപത് രാജ്യങ്ങളിൽനിന്നുള്ളവർക്ക് പ്രവേശനം നിരോധിച്ച് കുവൈറ്റ്

  • 04/12/2021

കുവൈറ്റ് സിറ്റി : പുതിയ കോവിഡ്  മ്യൂട്ടന്റ് "ഒമിക്രോൺ" വ്യാപിച്ചതിനെത്തുടർന്ന് 9 രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾക്ക്  പ്രവേശനം നിരോധിച്ചുകൊണ്ട് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബേസിൽ അൽ-സബാഹ് മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചു. 

തീരുമാനങ്ങളുടെ വിശദ വിവരങ്ങൾ ഇങ്ങിനെ :- 
 
ആഫ്രിക്കൻ രാജ്യങ്ങളായ  - നമീബിയ - ബോട്സ്വാന - സിംബാബ്‌വെ - മൊസാംബിക് - ലെസോത്തോ - എസ്‌വാറ്റിനി - സാംബിയ - മലാവി എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക്  ആ രാജ്യങ്ങൾക്ക് പുറത്ത് താമസിക്കുന്നില്ലെങ്കിൽ അവർ നേരിട്ടോ മറ്റ് രാജ്യങ്ങൾ വഴിയോ വന്നാലും കുവൈത്തിലേക്ക് പ്രവേശിക്കണമെങ്കിൽ മറ്റൊരു രാജ്യത്ത്  കുറഞ്ഞത് 14 ദിവസം താമസിച്ചിരിക്കണം. 
 
ഈ  രാജ്യങ്ങളിൽ നിന്ന് വരുന്ന കുവൈത്ത് പൗരന്മാർക്ക് 7 ദിവസത്തേക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ബാധകമാണ്, എത്തിച്ചേരുമ്പോഴും എത്തിച്ചേരുന്ന ആറാം ദിവസത്തിലും PCR പരിശോധന നടത്തും.

ഈ വിഷയം ബഹുമാനപ്പെട്ട മന്ത്രിമാരുടെ കൗൺസിലിൽ വിവരത്തിനായി സമർപ്പിക്കുകയും തീരുമാനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ ബന്ധപ്പെട്ട അധികാരികളെ ചുമതലപ്പെടുത്തുകയും ചെയ്യും

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News