കുവൈത്തിൽ വാക്സിൻ സ്വീകരിക്കാത്തത് ജനസംഖ്യയിലെ 18 ശതമാനം പേർ

  • 05/12/2021

കുവൈത്ത് സിറ്റി: ജനിതക മാറ്റം വന്ന കൊവിഡ് വകഭേദം ഒമിക്രോൺ പടരുന്ന സാഹചര്യത്തിൽ രാജ്യത്തെ ആരോ​ഗ്യ സാഹചര്യത്തിൽ നിവിലെ മികച്ച അവസ്ഥയിലൂടെ തന്നെ കൊണ്ട് പോകാനുള്ള ശ്രമങ്ങളിലാണ് ആരോ​ഗ്യ വിഭാ​ഗം. വാക്സിൻ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ഈ സാഹചര്യത്തിൽ അധികൃതർ തുടർച്ചയായി ഓർമ്മിപ്പിക്കുന്നത്. അതേസമയം, രാജ്യത്തിന്റെ ആകെ ജനസംഖ്യയിൽ 18 ശതമാനമാണ് ഇപ്പോൾ വാക്സിൻ സ്വീകരിച്ചിട്ടില്ലാത്തതെന്ന് അധികൃതർ വ്യക്തമാക്കി. വിവിധ അസുഖങ്ങൾ മൂലം കുത്തിവെയ്പ്പ് എടുക്കാത്തവർ ഉൾപ്പെടെയുള്ള കണക്കാണിത്.

വാക്സിനേഷൻ നിരസരിച്ചവരുടെ എണ്ണം കുറവാണെന്നാണ് വൃത്തങ്ങൾ നൽകുന്ന സൂചന. ഇവരെ കൊണ്ടും കുത്തിവെയ്പ്പ് എടുപ്പിക്കാനും  വാക്സിനേഷനെ കുറിച്ചുള്ള ആശങ്കകൾ മാറ്റാനും ശ്രമം തുടരുകയാണ്. ഇതുവരെ പൗരന്മാരും താമസക്കാരുമായി 230,000 പേർ ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിച്ചുവെന്നും വൃത്തങ്ങൾ പറഞ്ഞു. രണ്ടാം ഡോസ് എടുത്ത് ആറ് മാസം പിന്നിട്ടവർ എത്രയും വേ​ഗം ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നാണ് അറിയിപ്പ്. ഒമിക്രോൺ സാഹചര്യത്തിൽ പരമാവധി പേർക്ക് മൂന്നാം ഡോസ് നൽകാനാണ് സർക്കാർ തീരുമാനം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News