കുവൈറ്റ് ബീച്ചുകളിലെ സുരക്ഷ; പട്രോളിം​ഗും മാർച്ചും നടത്താൻ അശ്വാരൂഡ സേന

  • 05/12/2021

കുവൈത്ത് സിറ്റി: ആളുകൾ കൂടുതൽ ഒത്തുകൂടുന്ന സ്ഥലങ്ങളിൽ പ്രത്യേക സുരക്ഷാ ക്യാമ്പയിനുകൾ നടത്താൻ ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. അശ്വാരൂഡ സേനയെ ഉൾപ്പെടെ പട്രോളിം​ഗിനായും മാർച്ചിം​ഗിനായും നിയോ​ഗിച്ച സുരക്ഷാ പരിശോധനകൾ കർശനമാക്കാനാണ് ആഭ്യന്തര മന്ത്രി ഷെയ്ഖ് താമർ അലി അൽ സബായുടെ ഉത്തരവ്. ഇതനുസരിച്ച് മന്ത്രാലയ അണ്ടർ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഫൈസൽ അൽ നവാഫിന്റെ നിർദേശപ്രകാരമാണ് യുവാക്കാൾ തമ്മിലുള്ള അടിപിടികളും അക്രമസംഭവങ്ങൾ അവസാനിപ്പിക്കാൻ സുരക്ഷാ പരിശോധനകൾ കർശനമാക്കുന്നത്.

പൊതു സുരക്ഷാ വിഭാ​ഗം ഏജ്യൂക്കേഷൻ ആൻഡ് ട്രെയിനിം​ഗ് അഫയേഴ്സ് സെക്റിന്റെ സഹകരണത്തോടെയാണ് സുരക്ഷാ ക്യാമ്പയിനുകൾ നടത്തുന്നത്. ബീച്ചുകളിൽ സുരക്ഷ ഉറപ്പാക്കുന്നതിനാായാണ് കോസ്റ്റൽ പ്രദേശങ്ങളിൽ അശ്വാരൂഡ സേനയെ നിയോ​ഗിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിലെ ഫീൽഡ് സെക്യൂരിട്ടി സെക്ടറിനെ പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് അശ്വാരൂഡ സേന. അവധി ദിവസങ്ങളിൽ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി സേന പട്രോളിം​ഗ് നടത്തും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News